ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും സ്‌പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ പുറത്ത്. ഇറ്റാലിയന്‍ ക്ലബ് ഇന്‍റര്‍ മിലാന്‍ വിക്ടോറിയ പ്ലാസനെ തോല്‍പ്പിച്ച് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചതോടെയാണ് ബാഴ്‌സയ്‌ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. പിന്നാലെ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കുമായുള്ള അവസാന മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഗ്രൂപ്പില്‍ 3ാം സ്ഥാനക്കാരായി സീസണിലെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ കാറ്റാലന്‍ ക്ലബ് അവസാനിപ്പിച്ചു.
-
Bayern send Barcelona to the Europa League for the second year in a row 🥴 pic.twitter.com/q8xndNCGCo
— 433 (@433) October 26, 2022 " class="align-text-top noRightClick twitterSection" data="
">Bayern send Barcelona to the Europa League for the second year in a row 🥴 pic.twitter.com/q8xndNCGCo
— 433 (@433) October 26, 2022Bayern send Barcelona to the Europa League for the second year in a row 🥴 pic.twitter.com/q8xndNCGCo
— 433 (@433) October 26, 2022
തുടര്‍ച്ചയായ രണ്ടാം തവണയാണ് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന് യോഗ്യത നേടാതെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത്. ഇതോടെ ടീം യുവേഫ യൂറോപ്പ ലീഗില്‍ മത്സരിക്കും. നിലവില്‍ സ്‌പാനിഷ് ലാ ലിഗയില്‍ രണ്ടാം സ്ഥാനത്താണ് ബാഴ്‌സലോണ.
സി ഗ്രൂപ്പിലെ അവസാന മത്സരം ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനോട് 3-0നാണ് ബാഴ്‌സലോണ പരാജയപ്പെട്ടത്. മത്സരത്തിന്‍റെ പത്താം മിനിട്ടില്‍ സാദിയോ മാനെയിലൂടെയാണ് ബയേണ്‍ ആദ്യ ഗോള്‍ നേടിയത്. 31ാം മിനിട്ടില്‍ എറിക് മാക്സിം ചൗപേ മോട്ടിങ് ബയേണിന്‍റെ ലീഡുയര്‍ത്തി.
ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ നേടിയ ബയേണ്‍ മത്സരത്തിന്‍റെ അവസാന സമയത്താണ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. ബെന്‍ജമിന്‍ പവാര്‍ഡായിരുന്നു ഗോള്‍ സ്‌കോറര്‍. തുടര്‍ച്ചയായ ആറാം മത്സരത്തിലും ബാഴ്‌സലോണയെ പരാജയപ്പെടുത്തിയ ബയേണ്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
-
Bayern Munich have now won SIX STRAIGHT matches against Barcelona with a combined score of 22-4 😳 pic.twitter.com/EUNi3a3x9n
— ESPN FC (@ESPNFC) October 26, 2022 " class="align-text-top noRightClick twitterSection" data="
">Bayern Munich have now won SIX STRAIGHT matches against Barcelona with a combined score of 22-4 😳 pic.twitter.com/EUNi3a3x9n
— ESPN FC (@ESPNFC) October 26, 2022Bayern Munich have now won SIX STRAIGHT matches against Barcelona with a combined score of 22-4 😳 pic.twitter.com/EUNi3a3x9n
— ESPN FC (@ESPNFC) October 26, 2022
അതേസമയം ബാഴ്‌സലോണയ്‌ക്ക് പുറത്തേക്കുള്ള വഴി തുറന്ന മത്സരത്തില്‍ ഇന്‍റര്‍മിലാന്‍ വിക്ടോറിയ പ്ലേസനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ഇതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ബയേണിന് പിന്നാലെ ഇന്‍ററും അവസാന പതിനാറില്‍ സ്ഥാനം പിടിച്ചു.