ETV Bharat / sports

ജൂനിയര്‍ ഷൂട്ടിങ് ലോകകപ്പില്‍ മെഡല്‍ക്കൊയ്‌ത്ത് തുടര്‍ന്ന് ഇന്ത്യ; ട്രാപ്പ് ഷൂട്ടിങ്ങില്‍ നേടിയത് രണ്ട് വെള്ളി

നിലവില്‍ എട്ട് വീതം സ്വര്‍ണ മെഡലും, വെള്ളി മെഡലും നേടിയ ഇന്ത്യയാണ് പോയിന്‍റ് പട്ടികയില്‍ മുന്നില്‍

author img

By

Published : May 14, 2022, 7:47 PM IST

India trap teams win silver  India win silver at Suhl Junior World Cup  India at Suhl Junior World Cup  ISSF Junior World Cup  ജൂനിയര്‍ ഷൂട്ടിങ് ലോകകപ്പ്  ജൂനിയര്‍ ഷൂട്ടിങ് ലോകകപ്പ് ട്രാപ്പ് ഷൂട്ടിങ്  ജൂനിയര്‍ ഷൂട്ടിങ് ലോകകപ്പ് ഇന്ത്യ മെഡലുകള്‍
ജൂനിയര്‍ ഷൂട്ടിങ് ലോകകപ്പില്‍ മെഡല്‍ക്കൊയ്‌ത്ത് തുടര്‍ന്ന് ഇന്ത്യ; ട്രാപ്പ് ഷൂട്ടിങ്ങില്‍ നേടിയത് രണ്ട് വെള്ളി

ന്യൂഡല്‍ഹി: ജര്‍മനിയിലെ സൂലില്‍ നടക്കുന്ന ജൂനിയര്‍ ഇന്‍റര്‍നാഷണല്‍ ഷൂട്ടിങ് സ്‌പോര്‍ട് ഫെഡറേഷന്‍ ലോകകപ്പില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ പുരുഷ, വനിത ടീമുകള്‍. ഇന്ത്യയുടെ ട്രാപ് ഷൂട്ടിങ് ടീമുകളാണ് ഇന്ന് (14 മെയ്) രണ്ട് വെള്ളി മെഡലുകള്‍ സ്വന്തമാക്കിയത്. ടൂര്‍ണമെന്‍റില്‍ എട്ട് സ്വര്‍ണവും, എട്ട് വെള്ളിയും നേടിയ ഇന്ത്യ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

പ്രീതി രജക്, സബീറ ഹാരിസ്, ഭവ്യ ത്രിപാഠി എന്നിവരടങ്ങിയ വനിതാ ട്രാപ്പ് ടീം സ്വർണ മെഡൽ മത്സരത്തിൽ ഇറ്റാലിയൻ ടീമിനോട് 2-6 എന്ന സ്‌കോറില്‍ പരാജയപ്പെടുകയായിരുന്നു. ഷാർദുൽ വിഹാൻ, ആര്യ വൻഷ് ത്യാഗി, വിവാൻ കപൂർ എന്നിവർ ആവേശകരമായ മത്സരത്തില്‍ അമേരിക്കന്‍ ടീമിനോട് 4-6 എന്ന മാര്‍ജിനിലാണ് തോല്‍വി ഏറ്റ് വാങ്ങിയത്. ഓസ്‌ട്രേലിയ, അമേരിക്ക ടീമുകളാണ് ഇന്ത്യയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.