മോസ്‌കോ : യുക്രൈനെതിരെ റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ച് റഷ്യന്‍ ടെന്നിസ് താരങ്ങളായ ഡാനില്‍ മെദ്‌വദേവും ആന്ദ്രേ റുബ്‌ലേവും. ലോകം സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് ഇരുവരും വ്യക്തമാക്കി.
ഒരു ടെന്നിസ് താരമെന്ന നിലക്ക് ലോകം മുഴുവന്‍ സമാധാനത്തിന്‍റെ സന്ദേശം നല്‍കാനാണ് താനാഗ്രഹിക്കുന്നതെന്ന് മെദ്‌വദേവ് പറഞ്ഞു. 'ജൂനിയര്‍ തലം മുതല്‍ വിവിധ രാജ്യങ്ങളില്‍ പോയി ടെന്നിസ് കളിക്കുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര സുഖകരമായി തോന്നുന്നില്ല. ഞാന്‍ സമാധാനം ആഗ്രഹിക്കുന്ന വ്യക്തിയാണ്' - മെദ്‌വദേവ് വിശദീകരിച്ചു.
-
❤️@AndreyRublev97 pic.twitter.com/Ul9Hg8SRvS
— ATP Tour (@atptour) February 25, 2022 " class="align-text-top noRightClick twitterSection" data="
">❤️@AndreyRublev97 pic.twitter.com/Ul9Hg8SRvS
— ATP Tour (@atptour) February 25, 2022❤️@AndreyRublev97 pic.twitter.com/Ul9Hg8SRvS
— ATP Tour (@atptour) February 25, 2022
ALSO READ:യുദ്ധം വേണ്ട; സമാധാനത്തിനായി ഒന്നിച്ച് കായിക ലോകം, യുക്രൈന് ഐക്യദാർഢ്യം
കഴിഞ്ഞ ആഴ്‌ച മെദ്‌വദേവിന്‍റെ സഹതാരമായ ആന്ദ്രെ റുബ്‌ലേവ് യുക്രൈനിയന്‍ താരം ഡെനിസ് മോള്‍ക്കനോവുമായി ചേര്‍ന്ന് ദുബായ് ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍സ് കിരീടം നേടിയിരുന്നു. അതേസമയം, യുക്രൈന്‍ താരത്തിനൊപ്പം ഡബിള്‍സ് കളിച്ചതിന്‍റെ പേരില്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മോശം കമന്‍റുകൾ വരുന്നുണ്ടെന്ന് റുബ്‌ലേവും പറഞ്ഞു.
-
Top Russian tennis stars, including world No. 1 Daniil Medvedev, speak out against war in Ukraine 🇺🇦 https://t.co/P1I632Y5Q0 #mapoli #cdnpoli pic.twitter.com/TBsYdfB8hE
— Trump's election fraud hoax undermines democracy (@RWwatchMA) February 26, 2022 " class="align-text-top noRightClick twitterSection" data="
">Top Russian tennis stars, including world No. 1 Daniil Medvedev, speak out against war in Ukraine 🇺🇦 https://t.co/P1I632Y5Q0 #mapoli #cdnpoli pic.twitter.com/TBsYdfB8hE
— Trump's election fraud hoax undermines democracy (@RWwatchMA) February 26, 2022Top Russian tennis stars, including world No. 1 Daniil Medvedev, speak out against war in Ukraine 🇺🇦 https://t.co/P1I632Y5Q0 #mapoli #cdnpoli pic.twitter.com/TBsYdfB8hE
— Trump's election fraud hoax undermines democracy (@RWwatchMA) February 26, 2022
ലോകത്ത് എന്തുവിലകൊടുത്തും സമാധാനം പുലരാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും പരസ്‌പരം സഹായിച്ചും സഹകരിച്ചുമാണ് മനുഷ്യര്‍ മുന്നോട്ടുപോവേണ്ടതെന്നും റുബ്‌ലേവ് കൂട്ടിച്ചേർത്തു.