ETV Bharat / sports

ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഇറ്റാലിയൻ സീരി എയിലും ഇന്ന് അന്തിമ വിധി - EPL updates

ഇന്ന് അവസാന മത്സരത്തിൽ ലിവർപൂൾ ആൻഫീൽഡിൽ വോൾവ്സിനെയും മാഞ്ചസ്റ്റർ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആസ്റ്റൺ വില്ലയെയും നേരിടും

Liverpool vs Wolves  manchester city vs Aston villa  English premier league and Italian Serie A  English premier league  title race in English premier league  ഇംഗ്ലീഷ് പ്രീമിയർ ലീഗ്  ഇറ്റാലിയൻ സീരി എ  Italian Serie A  Inter milan and Ac Milan  ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഇറ്റാലിയൻ സീരി എയിലും ഇന്ന് അന്തിമ വിധി  EPL 2022  EPL updates  Title deciding matches in English premier league and Italian Serie A
ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഇറ്റാലിയൻ സീരി എയിലും ഇന്ന് അന്തിമ വിധി..
author img

By

Published : May 22, 2022, 5:02 PM IST

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഇറ്റാലിയൻ സീരി എയിലും ജേതാക്കളെ ഇന്നറിയാം. പ്രീമിയർ ലീഗിൽ വമ്പൻമാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും കിരീടപ്രതീക്ഷയിൽ അവസാന ദിനം ഹോം മത്സരങ്ങള്‍ക്ക് ഇറങ്ങുമ്പോൾ ഇറ്റലിയിൽ മിലാൻ ക്ലബ്ബുകളാണ് കിരീടപ്പോരാട്ടത്തിൽ മുന്നിലുള്ളത്. ഇന്നത്തെ മത്സരം ബാക്കി നിൽക്കെ 90 പോയിന്‍റുമായി ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് തൊട്ടുപിന്നിൽ 89 പോയിന്‍റുമായാണ് ലിവർപൂളിന്‍റെ സ്ഥാനം.

ഇന്ന് അവസാന മത്സരത്തിൽ ലിവർപൂൾ ആൻഫീൽഡിൽവച്ച് വോൾവ്സിനെയും മാഞ്ചസ്റ്റർ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആസ്റ്റൺ വില്ലയെയും നേരിടും. സീസണിലെ അവസാന റൗണ്ടായതിനാല്‍ എല്ലാ കളികളും രാത്രി 8.30 നാണ്. വിജയം സിറ്റിക്ക് കിരീടം ഉറപ്പ് നൽകും. വില്ലയ്‌ക്കെതിരെ സിറ്റി ജയിക്കാതിരിക്കുകയും ലിവർപൂൾ വോൾവ്സിനെതിരെ ജയിക്കുകയും ചെയ്‌താൽ കപ്പ് ലിവർപൂളിലെത്തും. സിറ്റിക്ക് ലിവർപൂളിനേക്കാൾ ഏറെ മെച്ചപ്പെട്ട ഗോൾ വ്യത്യാസം ഉള്ളതിനാൾ ഇരുടീമുകളും ഒരേ പോയിന്‍റിൽ എത്തുകയാണെങ്കിലും കിരീടം ഇത്തിഹാദിലെത്തും.

ഇത്തിഹാദിൽ ഇന്ന് മുൻ നായകൻ സ്റ്റീവൻ ജെറാർദ് തങ്ങളുടെ ‘രക്ഷകനാ’യി അവതരിക്കുമെന്നും ലിവർപൂളിന് ഇരുപതാം ലീഗ് കിരീടം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലിവർപൂൾ ആരാധകർ. ഇന്ന് കിരീടം സ്വന്തമാക്കാനായില്ലെങ്കിൽ ലിവർപൂളിന്‍റെ ക്വാഡ്രപിൾ (സീസണിൽ നാല് കിരീടം) സ്വപ്‌നത്തിനും വലിയ തിരിച്ചടിയാകും.

എന്നാൽ സിറ്റിയെ അവരുടെ മൈതാനത്ത് നേരിടുന്ന വില്ലയ്‌ക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. 14-ാം സ്ഥാനത്തുള്ള ആസ്റ്റൺ വില്ല അവസാന 3 മത്സരങ്ങളിൽ ജയിച്ചിട്ടില്ല. അവസാന 5 മത്സരങ്ങളിൽ 8 ഗോളുകൾ അടിച്ചപ്പോൾ 7എണ്ണം തിരിച്ചുകിട്ടിയിട്ടുണ്ട്. എന്നാൽ സിറ്റി അവസാന 5 മത്സരങ്ങളിലായി അടിച്ചുകൂട്ടിയത് 21 ഗോളുകളാണ്. വഴങ്ങിയത് ആകെ നാലും! ലിവർപൂളിന്‍റെ മത്സരം 7–ാം സ്ഥാനക്കാരായ വോൾവ്സിനെതിരെയാണ്. അവസാന 5 മത്സരങ്ങളിൽ 3 തോൽവിയും 2 സമനിലയുമാണ് അവരുടെ സമ്പാദ്യം.

ഇറ്റലിയിൽ എസി മിലാനോ ഇന്‍ററോ..? 11 വർഷങ്ങൾക്കുശേഷം ഒരു സീരി എ കിരീടം എന്നതാണ് എസി മിലാന്‍റെ സ്വപ്‌നം. എസി മിലാന്‍റെ ചുവപ്പും കറുപ്പും കുപ്പായക്കാർക്ക് കിരീടമുറപ്പിക്കാൻ ഒരു പോയിന്‍റ് മതി. ഇന്ന് സാസുവോളോയ്‌ക്കെതിരെ അവരുടെ മൈതാനത്താണ് മിലാന്‍റെ മത്സരം.

എന്നാൽ ഹോം ഗ്രൗണ്ടായ സാൻ സിറോയിൽ സാംപ്ദോറിയയെ നേരിടുന്ന ഇന്‍ററിന്‍റെ നീലയും കറുപ്പും ജഴ്‌സിയിട്ടവർക്ക് ജയം തന്നെ വേണം. കഴിഞ്ഞ സീസണിൽ മിലാനെ 12 പോയിന്‍റിന് പിന്നിലാക്കി ഇന്‍ററിനായിരുന്നു കിരീടം. കഴിഞ്ഞ റൗണ്ടിലെ വിജയത്തോടെ എ സി മിലാൻ 37 മത്സരങ്ങളിൽ നിന്ന് 83 പോയിന്‍റിലും ഇന്‍റർ മിലാൻ 37 മത്സരങ്ങളിൽ നിന്ന് 81 പോയിന്‍റിലും നിൽക്കുകയാണ്. ഇന്ന് രാത്രി 9.30നാണ് രണ്ട് മത്സരങ്ങളും ആരംഭിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.