കാലിഫോർണിയ: റാഫേൽ നദാലിന്‍റെ സീസണിലെ അപരാജിത കുതിപ്പിന് വിരാമം. ഇന്ത്യൻ വെൽസ് ഓപ്പണിന്‍റെ ഫൈനലിൽ അമേരിക്കൻ യുവ താരം ഇരുപതാം സീഡ് ടൈലർ ഫ്രിറ്റ്സ് ആണ് നാലാം സീഡ് ആയ നദാലിനെ അട്ടിമറിച്ചത്. 2022 ൽ തുടർച്ചയായി 20 ജയങ്ങൾക്ക് ശേഷമാണ് നദാലിന്‍റെ തോൽവി.
-
A true battle#IndianWells pic.twitter.com/5yVAzcUDjb
— BNP Paribas Open (@BNPPARIBASOPEN) March 21, 2022 " class="align-text-top noRightClick twitterSection" data="
">A true battle#IndianWells pic.twitter.com/5yVAzcUDjb
— BNP Paribas Open (@BNPPARIBASOPEN) March 21, 2022A true battle#IndianWells pic.twitter.com/5yVAzcUDjb
— BNP Paribas Open (@BNPPARIBASOPEN) March 21, 2022
ലോക റാങ്കിങ്ങിൽ 20-ാം സ്ഥാനത്തുള്ള ഫ്രിറ്റ്‌സ് തന്‍റെ കരിയറിലെ രണ്ടാമത്തെ കിരീടവും എലൈറ്റ് മാസ്റ്റേഴ്‌സ് 1000 ലെവലിലെ ആദ്യ കിരീടവുമാണ് സ്വന്തമാക്കിയത്. 37-ാം മാസ്റ്റേഴ്‌സ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ നദാലിനെ 6-3, 7-6 (7/5) എന്ന സ്‌കോറിനാണ് ഫ്രിറ്റ്‌സ് തോൽപ്പിച്ചത്.
ഫൈനലിനിറങ്ങും മുമ്പ് പരിക്ക് വലച്ച ടൈലർ ഫ്രിറ്റ്സ് തന്‍റെ ഫിസിയോയുടെ ഉപദേശം വകവെക്കാതെ വേദന സഹിച്ചാണ് മത്സരത്തിനിറങ്ങിയത്. മറുവശത്ത് നദാലും പരിക്കിന്‍റെ പിടിയിൽ ആയിരുന്നു.
ALSO READ: Formula 1 | ബഹ്‌റൈൻ ഗ്രാൻഡ് പ്രീയിൽ ഫെരാരി ആധിപത്യം; പോഡിയത്തിലേറി ഹാമിൽട്ടൺ