ന്യൂഡല്‍ഹി : ജയിലില്‍ പ്രത്യേക ഭക്ഷണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാഗര്‍ റാണ കൊലക്കേസ് പ്രതി സുശീൽ കുമാര്‍ നല്‍കിയ ഹര്‍ജി വിധി പറയാനായി മാറ്റി. ഡല്‍ഹി രോഹിണി കോടതിയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സത്‌വീർ സിങ് ലംബയാണ് ബുധനാഴ്ചത്തേക്ക് ഹര്‍ജി മാറ്റിയത്.
ഗുസ്തി താരമായ സുശീലിന് ഉയര്‍ന്ന പ്രോട്ടീനടങ്ങിയ ഭക്ഷണവും അനുബന്ധ ഭക്ഷണവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ പ്രദീപ് റാണയാണ് കോടതി മുമ്പാകെ പ്രത്യേക അപേക്ഷ നല്‍കിയത്. കേസില്‍ പ്രധാന പ്രതികളിലൊരാണ് സുശീലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.
also read:യൂറോപ്പ് ആര് ഭരിക്കും... ഗോൾ വല നിറയുന്ന ആവേശക്കഥ
മെയ് നാലിന് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന കയ്യാങ്കളിക്ക് പിന്നാലെയാണ് സാഗര്‍ റാണ കൊല്ലപ്പെടുന്നത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുശീലിനെ 19 ദിവസത്തിന് ശേഷം മെയ് 23ന് പഞ്ചാബില്‍ വച്ചാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്.