ETV Bharat / sports

സുശീല്‍ കുമാറിന് പ്രത്യേക ഭക്ഷണം നല്‍കാനാവില്ലെന്ന് കോടതി - സാഗര്‍ റാണ കൊലക്കേസ്

സുശീലിന്‍റെ ഹര്‍ജി ആവശ്യങ്ങളുടെ പട്ടികയില്‍ പെടുന്നതല്ലെന്നും ആഗ്രഹങ്ങളുടെ പട്ടികയില്‍ പെടുന്നതാണെന്നും കോടതി.

Sushil Kumar  സുശീല്‍ കുമാര്‍  പ്രത്യേക ഭക്ഷണം നല്‍കാനാവില്ലെന്ന് കോടതി  സാഗര്‍ റാണ കൊലക്കേസ്
സുശീല്‍ കുമാറിന് പ്രത്യേക ഭക്ഷണം നല്‍കാനാവില്ലെന്ന് കോടതി
author img

By

Published : Jun 9, 2021, 10:53 PM IST

ന്യൂഡല്‍ഹി : ജയിലില്‍ പ്രത്യേക ഭക്ഷണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാഗര്‍ റാണ കൊലക്കേസ് പ്രതി സുശീൽ കുമാര്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി കോടതി തള്ളി. രോഹിണി കോടതിയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സത്‌വീർ സിങ് ലംബയാണ് ഹര്‍ജി തള്ളിയത്.

ഹര്‍ജി ആവശ്യമല്ല; ആഗ്രഹം

സുശീലിന്‍റെ ഹര്‍ജി ആവശ്യങ്ങളുടെ പട്ടികയില്‍ പെടുന്നതല്ല. ആഗ്രഹങ്ങളുടെ പട്ടികയില്‍ പെടുന്നതാണെന്ന് കോടതി പറഞ്ഞു. ഒരു വ്യക്തിക്ക് ആവശ്യമായ പോഷകങ്ങളും മറ്റും എത്ര വേണമെന്നത് കണക്കാക്കിയാണ് ജയില്‍ അന്തേവാസികളുടെ ഭക്ഷണക്രമം നിശ്ചയിച്ചിട്ടുള്ളത്.

2018ലെ ജയില്‍ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ 'ബാലന്‍സ്ഡ്' ആയ ഭക്ഷണക്രമമാണ് ജയിലിലുള്ളതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അതേസമയം സുശീല്‍ കുമാറിന് ആരോഗ്യ പ്രശ്‌നങ്ങളോ മറ്റ് അസുഖങ്ങളോയില്ലെന്ന് പറഞ്ഞ കോടതി, ജയിലിനകത്ത് എല്ലാവര്‍ക്കും ഒരേനിയമമാണെന്നും ഓര്‍മ്മപ്പെടുത്തി.

also read: വില്യംസണ്‍ വീണ്ടും പരിക്കിന്‍റെ പിടിയില്‍ ; കിവീസിന്‍റെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആശങ്കയില്‍

സുശീല്‍ ഒറ്റയ്‌ക്ക് ഒരു സെല്ലില്‍

ഗുസ്തി താരമായ സുശീലിന് ഉയര്‍ന്ന പ്രോട്ടീനടങ്ങിയ ഭക്ഷണവും അനുബന്ധ ഭക്ഷണവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ പ്രദീപ് റാണയാണ് കോടതി മുമ്പാകെ പ്രത്യേക അപേക്ഷ നല്‍കിയത്. സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് നിലവില്‍ സുശീലിനെ മണ്‍ഡോലി ജയിലിനകത്ത് ഒറ്റയ്‌ക്കൊരു സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

മെയ് നാലിന് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന കയ്യാങ്കളിക്ക് പിന്നാലെയാണ് സാഗര്‍ റാണ കൊല്ലപ്പെടുന്നത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുശീലിനെ 19 ദിവസത്തിന് ശേഷം മെയ് 23ന് പഞ്ചാബില്‍ വച്ചാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.