മസ്‌കറ്റ്: ഏഷ്യ കപ്പ് വനിത ഹോക്കി ടൂർണമെന്‍റിന്‍റെ സെമി ഫൈനലിൽ ഇന്ത്യക്ക് തോൽവി. വാശിയേറിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ദക്ഷിണ കൊറിയയാണ് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ ഇന്ത്യ ആക്രമിച്ചാണ് കളിച്ചത്. ഇതിന്‍റെ ഫലമായി 28-ാം മിനിട്ടിൽ നേഹയിലൂടെ ആദ്യ ഗോളും സ്വന്തമാക്കി. എന്നാൽ തൊട്ടുപിന്നാലെ യുൻബി ചിയോണിലൂടെ കൊറിയ സമനിലഗോൾ നേടി. പിന്നാലെ 45-ാം മിനിട്ടിൽ സ്യൂങ് ജു ലീയിലൂടെ കൊറിയ ലീഡും നേടി. ഇതോടെ ആദ്യ പകുതി 2-1 ന് അവസാനിച്ചു.
-
A great battle on the field💯#TeamIndia gave it all till the end but not the result we wanted.
— Hockey India (@TheHockeyIndia) January 26, 2022 " class="align-text-top noRightClick twitterSection" data="
🇰🇷 3:2 🇮🇳#IndiaKaGame #WAC2022 pic.twitter.com/SM5d68Zbi3
">A great battle on the field💯#TeamIndia gave it all till the end but not the result we wanted.
— Hockey India (@TheHockeyIndia) January 26, 2022
🇰🇷 3:2 🇮🇳#IndiaKaGame #WAC2022 pic.twitter.com/SM5d68Zbi3A great battle on the field💯#TeamIndia gave it all till the end but not the result we wanted.
— Hockey India (@TheHockeyIndia) January 26, 2022
🇰🇷 3:2 🇮🇳#IndiaKaGame #WAC2022 pic.twitter.com/SM5d68Zbi3
രണ്ടാം പകുതിയിലും കൊറിയക്കായിരുന്നു ആധിപത്യം. 47-ാം മിനിട്ടിൽ തന്നെ മൂന്നാം ഗോൾ നേടി അവർ ലീഡ് രണ്ടായി ഉയർത്തി. ഹൈജിൻ ചോയുടെ വകയായിരുന്നു ഗോൾ. ഇതോടെ തോൽവി മുന്നിൽ കണ്ട ഇന്ത്യ ആക്രമിച്ച് കളിക്കാൻ തുടങ്ങി. പിന്നാലെ 54-ാം മിനിട്ടിൽ ലാൽറെംസിയാമിയിലൂടെ ഇന്ത്യ രണ്ടാം ഗോൾ സ്വന്തമാക്കി.
ALSO READ: രോഹിത് തിരിച്ചത്തി, ബിഷ്‌നോയ് പുതുമുഖം; വിൻഡീസിനെതിരായ ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ചു
പിന്നാലെ ദക്ഷിണകൊറിയ പ്രതിരോധം ശക്‌തമാക്കി. ഇതോടെ സമനിലഗോൾ എന്ന ഇന്ത്യയുടെ മോഹങ്ങൾ അവസാനിച്ചു. ഗോൾ നേടാൻ അവസാനം വരെ ശ്രമിച്ചെങ്കിലും കൊറിയൻ പ്രതിരോധം ഇന്ത്യയുടെ മുന്നേറ്റങ്ങളെ എല്ലാം തകർത്തു. വെള്ളിയാഴ്‌ച മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ജപ്പാൻ -ചൈന മത്സരത്തിലെ വിജയിയെ ഇന്ത്യ നേരിടും.
പൂൾ എയിൽ ജപ്പാനു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ആദ്യ മത്സരത്തിൽ മലേഷ്യയെ 9–0നു തോൽപിച്ച ഇന്ത്യ 2–ാം മത്സരത്തിൽ ജപ്പാനോട് 0–2നു തോറ്റു. നിർണായകമായ മൂന്നാം മത്സരത്തിൽ സിംഗപ്പൂരിനെ 9–1നു തോൽപിച്ചു.