ദോഹ : ഖത്തര്‍ ലോകകപ്പില്‍ അവസാന ഗ്രൂപ്പ് മത്സരത്തിനായി ഘാനയ്‌ക്ക് എതിരെ ഇറങ്ങുമ്പോള്‍ വിജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയെന്ന ലക്ഷ്യമാണ് ലൂയിസ് സുവാരസിന്‍റെ ഉറുഗ്വായ്‌ക്ക് ഉണ്ടായിരുന്നത്. ഘാനയ്‌ക്കെതിരെ വിജയിച്ചെങ്കിലും ടൂര്‍ണമെന്‍റില്‍ മുന്നേറ്റമുറപ്പിക്കാന്‍ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗലിനെ ദക്ഷിണ കൊറിയ അട്ടിമറിച്ചതാണ് ഉറുഗ്വായ്‌ക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നത്.
ഗ്രൂപ്പ് എച്ചില്‍ നാല് പോയിന്‍റ് വീതമാണെങ്കിലും മികച്ച ഗോള്‍ ശരാശരിയോടെയാണ് കൊറിയ മുന്നേറ്റം ഉറപ്പിച്ചത്. ഘാനയ്‌ക്കെതിരായ മത്സര ശേഷം വിങ്ങിപ്പൊട്ടുന്ന സുവാരസിന്‍റെ ദൃശ്യം ആരാധകരുടെ ഉള്ളുലയ്‌ക്കുന്നതായിരുന്നു. തന്‍റെ അവസാന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കാനാവാത്തതിന്‍റെ ദുഃഖം പങ്കുവച്ചിരിക്കുകയാണ് സുവാരസ്.
- " class="align-text-top noRightClick twitterSection" data="
">
ഇന്‍സ്റ്റഗ്രാമിലാണ് 35കാരനായ താരം വൈകാരികമായ കുറിപ്പ് പങ്കുവച്ചത്. "ലോകകപ്പില്‍ നിന്ന് വിടപറയുക എന്നത് ഒരുപാട് വേദനിപ്പിക്കും. എന്നാല്‍ രാജ്യത്തിനായി എല്ലാം നല്‍കി എന്നതില്‍ ഞങ്ങള്‍ക്ക് സമാധാനമുണ്ട്. ജനങ്ങള്‍ ഞങ്ങളെ ബഹുമാനിക്കുന്നില്ലെങ്കിലും ഉറുഗ്വായന്‍ ആയതില്‍ അഭിമാനിക്കുന്നു. ഞങ്ങളെ പിന്തുണച്ച ലോകത്തിന്‍റെ പല ഭാഗങ്ങളിലായുള്ള എല്ലാ ഉറുഗ്വായ്‌ക്കാര്‍ക്കും നന്ദി" - സുവാരസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.