ETV Bharat / sports

SANTHOSH TROPHY : മലപ്പുറത്ത് ഗോൾ മഴ; മേഘാലയക്കെതിരെ ബംഗാളിന് തകർപ്പൻ ജയം - SANTHOSH TROPHY 2022

മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായാരുന്നു ബംഗാളിന്‍റെ ജയം.

മേഘാലയക്കെതിരെ ബംഗാളിന് തകർപ്പൻ ജയം  സന്തോഷ് ട്രോഫി ഫുട്ബോൾ  SANTHOSH TROPHY  SANTHOSH TROPHY BENGAL BEAT MEGHALAYA  SANTHOSH TROPHY 2022  ബംഗാളിനെ തകർത്ത് മേഘാലയ
SANTHOSH TROPHY : മലപ്പുറത്ത് ഗോൾ മഴ; മേഘാലയക്കെതിരെ ബംഗാളിന് തകർപ്പൻ ജയം
author img

By

Published : Apr 22, 2022, 8:09 PM IST

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്‍റിൽ മേഘാലയയെ തകർത്ത് ബംഗാൾ. ഗോൾ മഴ പെയ്‌ത മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായാരുന്നു ബംഗാളിന്‍റെ ജയം. 85-ാം മിനിട്ടില്‍ സ്‌കോര്‍ 3-4 ല്‍ നില്‍ക്കെ മേഘാലയക്ക് ലഭിച്ച പെനാല്‍റ്റി ബംഗാള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. ഇതാണ് ബംഗാളിന്‍റെ വിജയത്തിന് വഴിവെച്ചത്.

വിജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി ആറ് പോയിന്‍റോടെ ബംഗാള്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി നാല് പോയിന്‍റോടെ മേഘാലയയാണ് ഗ്രൂപ്പില്‍ മൂന്നാമത്.

അടി തിരിച്ചടി: കഴിഞ്ഞ മത്സരത്തില്‍ കേരളത്തിനെതിരെ ഇറങ്ങിയ ആദ്യ ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായി മേഘാലയ എത്തിയപ്പോൾ രണ്ട് മാറ്റങ്ങളുമായാണ് ബംഗാൾ കളത്തിലെത്തിയത്. 10-ാം മിനിട്ടില്‍ തന്നെ മേഘാലയക്ക് ആദ്യ അവസരം ലഭിച്ചു. ഇടതു വിങ്ങില്‍ നിന്ന് ക്യാപ്റ്റന്‍ ഹാര്‍ഡി ക്ലിഫ് നല്‍ക്കിയ പാസ് വില്‍ബോര്‍ട്ട് ഡോണ്‍ബോകലാഗ് ഹെഡ് ചെയ്‌തെങ്കിലും പുറത്തേക്ക് പോയി.

എന്നാൽ 23-ാം മിനിട്ടില്‍ ബംഗാള്‍ ഉഗ്രന്‍ ഗോളിലൂടെ ലീഡെടുത്തു. ഇടതു വിങ്ങിലൂടെ മുന്നേറി ദിലിപ് ഒര്‍വാന്‍ നല്‍ക്കിയ പാസ് വലതു വിങ്ങില്‍ നിന്ന് ഓടിയെത്തിയ ഫര്‍ദിന്‍ അലി മൊല്ല മനോഹരമായൊരു ഷോട്ടില്‍ ഗോളാക്കി മാറ്റുകയായിരുന്നു. 35-ാം മിനിട്ടില്‍ ബംഗാളിന് അടുത്ത അവസരം ലഭിച്ചു. ഇടതു വിങ്ങില്‍ നിന്ന് ശുഭം ബൗമിക് നല്‍കിയ പാസ് ബോക്‌സിന് അകത്തുനിന്ന് സ്വീകരിച്ച ദിലിപ് ഒര്‍വാന്‍ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും പുറത്തേക്ക് പോയി.

പിന്നാലെ 40-ാം മിനിട്ടില്‍ മേഘാലയ സമനില പിടിച്ചു. മധ്യനിരയില്‍ നിന്ന് കന്‍സായിബോര്‍ ലുയിഡ് നല്‍കിയ പാസ് ബംഗാള്‍ പ്രതിരോധ താരം രക്ഷപ്പെടുത്തിയെങ്കിലും വീണു കിട്ടിയ അവസരം സാഗ്‌തി സനായി ഗോളാക്കി മാറ്റി. എന്നാൽ 43-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ബംഗാള്‍ വീണ്ടും ലീഡെടുത്തു. ഫര്‍ദിന്‍ അലി മൊല്ലയെ ബോക്‌സിന് അകത്ത് നിന്ന് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഫര്‍ദിന്‍ അലി മൊല്ല തന്നെ ഗോളാക്കി മാറ്റുകയായിരുന്നു.

രണ്ടാം പകുതി: 46-ാം മിനിട്ടില്‍ മേഘാലയയുടെ സമനില ഗോളോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. പ്രതിരോധ നിരയില്‍ നിന്ന് പരസ്‌പരം പാസ് ചെയ്ത് കളിക്കവേ വരുത്തിയ പിഴവില്‍ നിന്ന് പകരക്കാരനായി എത്തിയ ഷനേ ടരിയാങ് ഗോളാക്കി മാറ്റുകയായിരുന്നു. എന്നാൽ 49-ാം മിനിട്ടില്‍ ബംഗാള്‍ വീണ്ടും ലീഡ് എടുത്തു. ബോക്‌സിന് അകത്തു നിന്ന് ലഭിച്ച മഹിതോഷ് റോയ് വേള്‍ഡ് ക്ലാസ് ഫിനിഷിങ്ങിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.

65-ാം മിനിട്ടില്‍ മേഘാലയ ഷനേ ടരിയാങിലൂടെ വീണ്ടും സമനില പിടിച്ചു. വലതു വിങ്ങില്‍ നിന്ന് കന്‍സായിബോര്‍ ലുയിഡ് നല്‍കിയ പാസില്‍ ഷനേ ടരിയാങ് ഗോളാക്കി മാറ്റുകയായിരുന്നു. പിന്നാലെ 69-ാം മിനിട്ടില്‍ വീണ്ടും ബംഗാള്‍ ലീഡെടുത്തു. വലതു വിങ്ങില്‍ നിന്ന് ദിലിപ് ഒര്‍വാന്‍ ബോക്‌സിലേക്ക് നല്‍കിയ പാസില്‍ മഹിതോഷ് റോയ് ഗോളാക്കി മാറ്റുകയായിരുന്നു. മഹിതോഷിന്റെ രണ്ടാം ഗോളായിരുന്നു ഇത്.

എന്നാൽ 85-ാം മിനിട്ടിൽ മത്സരം സമനിലയിലാക്കാനുള്ള അവസരം മേഘാലയ നഷ്‌ടപ്പെടുത്തി. കോര്‍ണര്‍കിക്കില്‍ ബംഗാളിന്‍റെ മധ്യനിര താരം സജല്‍ ബാഗിന്‍റെ കൈയില്‍ തട്ടിയതിന് ലഭിച്ച പെനാല്‍റ്റി മേഘാലയന്‍ ക്യാപ്റ്റന്‍ ഹാര്‍ഡി ക്ലിഫ് എടുത്തു. ഗോള്‍ പോസ്റ്റിന്‍റെ മധ്യത്തിലേക്ക് അടിച്ച കിക്ക് ബംഗാള്‍ ഗോള്‍കീപ്പര്‍ തട്ടി അകറ്റി. റിട്ടേണ്‍ വന്ന പന്തും ഹാര്‍ഡി പോസ്റ്റിലേക്ക് അടിച്ചെങ്കിലും രണ്ടാം തവണയും ഗോള്‍ കീപ്പര്‍ തട്ടിഅകറ്റുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.