ബേൺ : യുക്രൈനിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്‌ത് ടെന്നിസ് താരം റോജർ ഫെഡറർ. റഷ്യന്‍ അധിനിവേശത്തിനിടെ കുട്ടികളുടെ തുടർവിദ്യാഭ്യാസം ഉറപ്പാക്കാനാണ് താരം സഹായം വാഗ്ദാനം ചെയ്‌തിരിക്കുന്നത്.
തന്‍റെ ഫൗണ്ടേഷനിലൂടെ 500,000 യുഎസ് ഡോളർ സംഭാവന ചെയ്യുമെന്ന് ഫെഡറർ പ്രസ്‌താവനയിലൂടെ അറിയിച്ചു. യുക്രൈനില്‍ നിന്നുള്ള ചിത്രങ്ങൾ കണ്ട് താനും കുടുംബവും ഭയചകിതരാകുന്നു. യുദ്ധം നിരപരാധികളായവരെ ഗുരുതരമായി ബാധിക്കുന്നത് കാണുന്നത് വേദനാജനകമാണ്. തങ്ങള്‍ സമാധാനത്തിനൊപ്പം നിലകൊള്ളുന്നു. ഏകദേശം 6 ദശലക്ഷം യുക്രേനിയൻ കുട്ടികൾ നിലവിൽ സ്‌കൂളിന് പുറത്താണാണെന്നും താരം പറഞ്ഞു.
-
🕊💙💛 pic.twitter.com/HEwb5NGREu
— Roger Federer (@rogerfederer) March 18, 2022 " class="align-text-top noRightClick twitterSection" data="
">🕊💙💛 pic.twitter.com/HEwb5NGREu
— Roger Federer (@rogerfederer) March 18, 2022🕊💙💛 pic.twitter.com/HEwb5NGREu
— Roger Federer (@rogerfederer) March 18, 2022
also read: 'ഒരു പ്രതിസന്ധി വന്നാൽ ധോണിക്കരികിൽ ആദ്യം ഞാനുണ്ടാകും' ; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഗംഭീർ
ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനെതിരെ യുദ്ധം തുടങ്ങിയത്. തുടര്‍ന്ന് കായിക ലോകം റഷ്യയെ ഒറ്റപ്പെടുത്തിയിരുന്നു. ഫിഫയടക്കമുള്ള നിരവധി കായിക സംഘടനകള്‍ റഷ്യൻ ദേശീയ ടീമിനേയും രാജ്യത്തെ കായിക താരങ്ങളേയും അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു.