ബാഴ്‌സലോണ: വിയ്യാറയലിനെതിരായ മത്സരത്തിൽ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ഇരട്ട ഗോൾ മികവിലാണ് ബാഴ്‌സലോണ തകർപ്പൻ വിജയം സ്വന്തമാക്കിയത്. ഗോൾ നേട്ടത്തോടെ ഒരു അപൂർവ റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം. കരിയറിൽ 600 ഗോൾ എന്ന അപൂർവ നേട്ടമാണ് വിയ്യാറയലിനെതിരായ ആദ്യ ഗോൾ നേട്ടത്തോടെ ലെവൻഡോവ്‌സ്‌കി സ്വന്തമാക്കിയത്.
-
Fired Up! pic.twitter.com/mPl9hboXbZ
— FC Barcelona (@FCBarcelona) October 20, 2022 " class="align-text-top noRightClick twitterSection" data="
">Fired Up! pic.twitter.com/mPl9hboXbZ
— FC Barcelona (@FCBarcelona) October 20, 2022Fired Up! pic.twitter.com/mPl9hboXbZ
— FC Barcelona (@FCBarcelona) October 20, 2022
ഈ നൂറ്റാണ്ടിൽ 600 ഗോൾ തികച്ചവരിൽ സാക്ഷാൽ റൊണാൾഡോയും മെസിയും മാത്രമേ ഇനി സജീവ ഫുട്‌ബോളർമാരിൽ ലെവൻഡോവ്‌സ്‌കിക്ക് മുന്നിലുള്ളൂ. വിയ്യാറയലിനെതിരായ മത്സരത്തിൽ 31-ാം മിനിട്ടിൽ നേടിയ ആദ്യ ഗോളിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ 35-ാം മിനിട്ടിൽ രണ്ടാം ഗോളും താരം സ്വന്തമാക്കി. മത്സരത്തിൽ ബാർസ 3-0ന് വിജയിച്ചിരുന്നു. അൻസു ഫാറ്റിയാണ് ബാഴ്‌സയുടെ മറ്റൊരു ഗോൾ നേടിയത്.
ഈ സീസണിലാണ് താരം ബാഴ്‌സയിലേക്ക് എത്തിയത്. നേരത്തെ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്‍റെ താരമായിരുന്ന ലെവൻഡോവ്സ്‌കി ഇവിടെ നിന്നാണ് കരിയറിലെ പകുതിയിലേറെ ഗോളുകളും സ്വന്തമാക്കിയത്. 375 മത്സരങ്ങളിൽ 344 ഗോളുകളാണ് താരം ബയണ്‍ മ്യൂണിക്കിൽ നിന്ന് സ്വന്തമാക്കിയത്. ബൊറൂസിയ ഡോർട്‌മുണ്ടിനു വേണ്ടി 187 കളികളിൽ 103 ഗോളുകൾ നേടി.
പോളണ്ട് ക്ലബ്ബുകളായ ലെക് പൊഷ്‌നാന് വേണ്ടി 41 ഗോളുകളും നിക്‌സ് പ്രുഷ്കോയ്ക്ക് വേണ്ടി 21 ഗോളുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. പോളണ്ട് ദേശീയ ടീമിനു വേണ്ടി 134 മത്സരങ്ങളിൽ 76 ഗോളുകൾ നേടി. ബാർസയിലെത്തിയ ശേഷം 16 ഗോളുകളും താരം സ്വന്തമാക്കി. ലാ ലിഗയിൽ 9 ഗോളുകളുമായി ടോപ് സ്കോറർ പോരാട്ടത്തിൽ ഒന്നാമനുമാണ് ലെവൻഡോവ്സ്‌കി.