നൗകാമ്പ്: ബാഴ്‌സലോണയിൽ കാത്തിരിക്കുന്ന വലിയ വെല്ലുവിളിയെ കുറിച്ച് ബോധവാനാണെന്ന് പോളിഷ് താരം റോബട്ട് ലെവൻഡോവ്‌സ്‌കി. നൗകാമ്പിലെ അവതരണത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു താരം. ടീമിനൊപ്പം ചേരുന്നതില്‍ അഭിമാനിക്കുന്നുവെന്നും പോളിഷ് താരം പറഞ്ഞു.
ഒരു സ്‌ട്രൈക്കർ എന്ന നിലയിൽ മാത്രമല്ല, മറ്റ് കളിക്കാരെ അവരുടെ ഏറ്റവും മികച്ചത് നൽകാൻ പ്രേരിപ്പിക്കുന്നതും വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ കാലം ക്ലബിനെ സംബന്ധിച്ച് അത്ര എളുപ്പമുള്ളതായിരുന്നില്ലെന്ന് അറിയാം. എന്നാല്‍ ഈ ടീമിനൊപ്പം ഭാവി കൂടുതല്‍ മികച്ചതാവാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. അതിനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്നും ലെവൻഡോവ്‌സ്‌കി കൂട്ടിച്ചേര്‍ത്തു.
ഒമ്പതാം നമ്പര്‍ ജഴ്‌സി ധരിച്ചാണ് ലെവൻഡോവ്‌സ്‌കി ആരാധകര്‍ക്ക് മുന്നിലെത്തിയത്. കഴിഞ്ഞ സീസണിൽ ഡച്ച് താരം മെംഫിസ് ഡിപേയാണ് ഈ നമ്പര്‍ ജഴ്‌സി അണിഞ്ഞിരുന്നത്. ലെവൻഡോവ്‌സ്‌കിയെ നൗകാമ്പിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് ബാഴ്‌സ പ്രസിഡന്‍റ് യുവാൻ ലപോർട്ട പ്രതികരിച്ചു.
-
I never knew there was a ... love like this before pic.twitter.com/oERYrr9nC9
— FC Barcelona (@FCBarcelona) August 5, 2022 " class="align-text-top noRightClick twitterSection" data="
">I never knew there was a ... love like this before pic.twitter.com/oERYrr9nC9
— FC Barcelona (@FCBarcelona) August 5, 2022I never knew there was a ... love like this before pic.twitter.com/oERYrr9nC9
— FC Barcelona (@FCBarcelona) August 5, 2022
ഏറെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് 33കാരനായ ലെവൻഡോവ്‌സ്‌കിയെ ബാഴ്‌സ സ്വന്തമാക്കിയത്. 50 മില്യണ്‍ യൂറോയ്‌ക്ക് മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കുമായി 2023 വരെ കരാറുണ്ടായിരുന്നുവെങ്കിലും ഇത് അവസാനിപ്പിച്ചാണ് പോളിഷ് താരത്തിന്‍റെ വരവ്.
-
🗣 Fans chanting "Messi, Messi" at the Camp Nou!pic.twitter.com/Dot9MImf9D
— Roy Nemer (@RoyNemer) August 5, 2022 " class="align-text-top noRightClick twitterSection" data="
">🗣 Fans chanting "Messi, Messi" at the Camp Nou!pic.twitter.com/Dot9MImf9D
— Roy Nemer (@RoyNemer) August 5, 2022🗣 Fans chanting "Messi, Messi" at the Camp Nou!pic.twitter.com/Dot9MImf9D
— Roy Nemer (@RoyNemer) August 5, 2022
2014ൽ ബൊറൂസിയ ഡോർട്‌മുണ്ടില്‍ നിന്നുമാണ് ലെവൻഡോവ്‌സ്‌കി ബയേണിലെത്തുന്നത്. ബുണ്ടസ് ലിഗയില്‍ 384 മത്സരങ്ങളിൽ 312 ഗോളുകളാണ് ലെവൻഡോവ്‌സ്‌കി അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണിൽ 34 മത്സരങ്ങളിൽ നിന്ന് 35 ഗോളുകൾ നേടിയ താരം തുടർച്ചയായ അഞ്ചാം സീസണിലും മൊത്തത്തിൽ ഏഴാം തവണയും ബുണ്ടസ് ലിഗയിലെ മുൻനിര സ്‌കോററായി.
അതേസമയം ക്ലബ് വിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും സൂപ്പര്‍ താരം ലയണല്‍ മെസിയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് യാതൊരു കുറവും ഉണ്ടായിട്ടില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളും നൗകാമ്പില്‍ അരങ്ങേറി. ലെവൻഡോവ്‌സ്‌കിയെ അവതരിപ്പിക്കുന്ന ചടങ്ങില്‍ മെസി വിളികളുമായി എത്തിയ ആരാധകരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.