മെൽബണ്‍: 21-ാം ഗ്രാന്‍റ് സ്ലാം കിരീടം എന്ന ചരിത്ര നേട്ടവുമായി റഫേൽ നദാൽ. ഓസ്‌ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദേവിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് തകർത്താണ് നദാൽ ചരിത്രമെഴുതിയത്. ഓസ്ട്രേലിയണ്‍ ഓപ്പണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം മികച്ച ഫൈനലുകളിലൊന്നിനാണ് മെൽബണ്‍ ഇന്ന് സാക്ഷ്യം വഹിച്ചത്. സ്കോർ: 2-6,6-7,6-4,6-4, 7-5.
-
🇪🇸 @RafaelNadal adds a second #AusOpen title to his resume #AO2022 pic.twitter.com/ChkOR5oqFB
— #AusOpen (@AustralianOpen) January 30, 2022 " class="align-text-top noRightClick twitterSection" data="
">🇪🇸 @RafaelNadal adds a second #AusOpen title to his resume #AO2022 pic.twitter.com/ChkOR5oqFB
— #AusOpen (@AustralianOpen) January 30, 2022🇪🇸 @RafaelNadal adds a second #AusOpen title to his resume #AO2022 pic.twitter.com/ChkOR5oqFB
— #AusOpen (@AustralianOpen) January 30, 2022
ഒരു ഘട്ടത്തിൽ രണ്ട് സെറ്റുകൾക്ക് പിന്നിട്ട് നിന്ന ശേഷമാണ് അവിശ്വസനീയമായ മുന്നേറ്റത്തിലൂടെ നദാൽ കിരീടത്തിൽ മുത്തമിട്ടത്. വിജയത്തോടെ ജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവരുടെ 20 ഗ്രാന്‍റ് സ്ലാം എന്ന നേട്ടത്തെ നദാൽ മറികടന്നു. ഓസ്ട്രേലിയൻ ഓപ്പണിലെ ആറാം ഫൈനൽ കളിച്ച നദാൽ തന്‍റെ രണ്ടാമത്തെ കിരീടമാണ് ഇന്ന് സ്വന്തമാക്കിയത്.
നദാലിനൊപ്പം നിൽക്കുന്ന പ്രകടനമാണ് ഡാനിൽ മെദ്‌വദേവും മത്സരത്തിൽ കാഴ്‌ചവച്ചത്. യുഎസ് ഓപ്പൺ ഫൈനലിൽ 21–ാം ഗ്രാന്‍റ്സ്ലം കിരീടം തേടിയിറങ്ങിയ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ചതു പോലുള്ള പ്രകടനമാണ് മത്സരത്തിലുടനീളം ലോക രണ്ടാം നമ്പർ താരമായ മെദ്‌വദേവ് കാഴ്‌ചവച്ചത്.
-
The Grand Slam King 👑#AusOpen • #AO2022 pic.twitter.com/MsrkpTXzee
— #AusOpen (@AustralianOpen) January 30, 2022 " class="align-text-top noRightClick twitterSection" data="
">The Grand Slam King 👑#AusOpen • #AO2022 pic.twitter.com/MsrkpTXzee
— #AusOpen (@AustralianOpen) January 30, 2022The Grand Slam King 👑#AusOpen • #AO2022 pic.twitter.com/MsrkpTXzee
— #AusOpen (@AustralianOpen) January 30, 2022
നദാലിനെപ്പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു രണ്ടാം സീഡുകാരനായ ഡാനിൽ മെദ്‌വദേവ് 6-2 ന് ആദ്യ ഗെയിം സ്വന്തമാക്കിയത്. ടൈ ബ്രേക്കർ വരെ നീണ്ട രണ്ടാം ഗെയിമിലും നദാലിനെ വെട്ടിച്ച് മെദ്‌വദേവ് 7-6 ന് ഗെയിം പിടിച്ചെടുത്തു. ഇതോടെ നദാലിന്‍റെ 21-ാം ഗ്രാന്‍റ് സ്ലാം കിരീടം എന്ന സ്വപ്‌നത്തിന് മെദ്‌വദേവ് തടയിടും എന്ന് രീതിയിലേക്ക് മത്സരങ്ങൾ മാറി.
-
Another chapter is written 🏆@RafaelNadal defeats Daniil Medvedev 2-6 6-7(5) 6-4 6-4 7-5 to win his second #AusOpen title in an epic lasting five hours and 24 minutes.
— #AusOpen (@AustralianOpen) January 30, 2022 " class="align-text-top noRightClick twitterSection" data="
⁰
🎥: @wwos • @espn • @eurosport • @wowowtennis #AO2022 pic.twitter.com/OlMvhlGe6r
">Another chapter is written 🏆@RafaelNadal defeats Daniil Medvedev 2-6 6-7(5) 6-4 6-4 7-5 to win his second #AusOpen title in an epic lasting five hours and 24 minutes.
— #AusOpen (@AustralianOpen) January 30, 2022
⁰
🎥: @wwos • @espn • @eurosport • @wowowtennis #AO2022 pic.twitter.com/OlMvhlGe6rAnother chapter is written 🏆@RafaelNadal defeats Daniil Medvedev 2-6 6-7(5) 6-4 6-4 7-5 to win his second #AusOpen title in an epic lasting five hours and 24 minutes.
— #AusOpen (@AustralianOpen) January 30, 2022
⁰
🎥: @wwos • @espn • @eurosport • @wowowtennis #AO2022 pic.twitter.com/OlMvhlGe6r
എന്നാൽ മൂന്നാം ഗെയിമിൽ നദാൽ ശക്‌തിയോടെ തിരിച്ചെത്തി. അസാമന്യ പോരാട്ടവീര്യവുമായി മൂന്നാം ഗെയിം 6-4 ന് അനായാസം നദാൽ സ്വന്തമാക്കി. പിന്നാലെ ഇതേ സ്കോറിന് ആറാം ഗെയിമും നദാൽ നേടി. രണ്ട് സെറ്റുകളോടെ ഇരുവരും സമനില പാലിച്ചതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീങ്ങി.
-
Legendary status 💪#AusOpen • #AO2022 pic.twitter.com/7uDDds3x7z
— #AusOpen (@AustralianOpen) January 30, 2022 " class="align-text-top noRightClick twitterSection" data="
">Legendary status 💪#AusOpen • #AO2022 pic.twitter.com/7uDDds3x7z
— #AusOpen (@AustralianOpen) January 30, 2022Legendary status 💪#AusOpen • #AO2022 pic.twitter.com/7uDDds3x7z
— #AusOpen (@AustralianOpen) January 30, 2022
തീ പാറുന്ന മത്സരമായിരുന്നു അഞ്ചാം സെറ്റിൽ. ഒരിഞ്ചുപോലും വിട്ടുകൊടുക്കതെയായിരുന്നു ഇരു താരങ്ങളും പോരാടിയത്. ഒരു ഘട്ടത്തിൽ രണ്ട് പോയിന്‍റുകൾക്ക് നദാൽ മുന്നിട്ട് നിന്നെങ്കിലും ശക്തമായി തിരച്ചടിച്ച് മെദ്‌വദേവും ഒപ്പമെത്തി. എന്നാൽ തന്‍റെ പരിചയസമ്പത്തിന്‍റെ പിൻബലത്തിൽ നദാൽ ഗെയിമും മത്സരവും സ്വന്തമാക്കുകയായിരുന്നു.
-
A star of epic proportions, @DaniilMedwed 👏#AusOpen • #AO2022 pic.twitter.com/s2TbKBTGhA
— #AusOpen (@AustralianOpen) January 30, 2022 " class="align-text-top noRightClick twitterSection" data="
">A star of epic proportions, @DaniilMedwed 👏#AusOpen • #AO2022 pic.twitter.com/s2TbKBTGhA
— #AusOpen (@AustralianOpen) January 30, 2022A star of epic proportions, @DaniilMedwed 👏#AusOpen • #AO2022 pic.twitter.com/s2TbKBTGhA
— #AusOpen (@AustralianOpen) January 30, 2022
21-ാം ഗ്രാന്‍റ് സ്ലാം എന്ന നേട്ടത്തെക്കൂടാതെ നാല് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും രണ്ട് തവണയെങ്കിലും സ്വന്തമാക്കിയ രണ്ടാമത്തെ പുരുഷ താരം എന്ന നേട്ടവും നദാല്‍ ഇന്നത്തെ മത്സരത്തിലുടെ സ്വന്തമാക്കി. നൊവാക് ജോക്കോവിച്ചായിരുന്നു ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ആദ്യ താരം. ഫ്രഞ്ച് ഓപ്പണില്‍ പതിമൂന്നും യുഎസ് ഓപ്പണിൽ നാലും വിംബിള്‍ഡണിൽ രണ്ടും കിരീടം വീതം നദാല്‍ ഇതുവരെ നേടിയിട്ടുണ്ട്.
2009ൽ റോജർ ഫെഡററെ തോൽപ്പിച്ചാണ് നദാൽ ഇതിന് മുൻപ് ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിട്ടുള്ളത്. ഫ്രഞ്ച് ഓപ്പണില്‍ പതിമൂന്നും യുഎസ് ഓപ്പണിൽ നാലും വിംബിള്‍ഡണിൽ രണ്ടും കിരീടം വീതം നദാല്‍ ഇതുവരെ നേടിയിട്ടുണ്ട്.