ETV Bharat / sports

ലോക ചാമ്പ്യനെ തോല്‍പ്പിച്ച് പ്രജ്ഞാനന്ദ ; വിശ്വനാഥന്‍ ആനന്ദിനെയും മറികടന്ന് ഒന്നാം സ്ഥാനത്ത്

author img

By ETV Bharat Kerala Team

Published : Jan 17, 2024, 1:57 PM IST

R Praggnanandhaa beat Ding Liren : ടാറ്റ സ്റ്റീല്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്‍റില്‍ നിലവിലെ ചെസ് ലോക ചാമ്പ്യനായ ഡിങ് ലിറനെ തോല്‍പ്പിച്ച് ആര്‍ പ്രജ്ഞാനന്ദ.

R Praggnanandhaa  ആർ പ്രജ്ഞാനന്ദ  Ding Liren  ഡിങ് ലിറന്‍
R Praggnanandhaa beat world champion Ding Liren at Tata Steel Masters

ന്യൂഡല്‍ഹി : ചെസ് ലോകത്ത് അത്ഭുത പ്രകടനങ്ങള്‍ തുടര്‍ന്ന് ഇന്ത്യന്‍ ഗ്രാൻഡ്‌മാസ്റ്റർ ആർ പ്രജ്ഞാനന്ദ. ടാറ്റ സ്റ്റീല്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്‍റില്‍ നിലവിലെ ചെസ് ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെതിരെ ആർ പ്രജ്ഞാനന്ദയ്‌ക്ക് മിന്നും വിജയം. നെതര്‍ലന്‍ഡ്‌സില്‍ നടക്കുന്ന ടൂര്‍ണമെന്‍റിന്‍റെ നാലാം റൗണ്ടിലാണ് ഡിങ് ലിറനെ 18-കാരനായ പ്രജ്ഞാനന്ദ വീഴ്‌ത്തിയത് (R Praggnanandhaa beat Ding Liren).

ചൈനീസ് താരത്തിനെതിരെ കറുത്ത കരുക്കളുമായി ആയിരുന്നു പ്രജ്ഞാനന്ദ കളിച്ചത്. പരിചയ സമ്പന്നനായ ഡിങ് ലിറനെതിരെ മത്സരത്തിന്‍റെ തുടക്കം മുതല്‍ നേടിയെടുത്ത ആധിപത്യം ഒടുക്കം വരെ നിലനിര്‍ത്താന്‍ ആർ പ്രജ്ഞാനന്ദയ്‌ക്കായി. ടാറ്റ സ്റ്റീല്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്‍റില്‍ താരത്തിന്‍റെ ആദ്യ വിജയമാണിത്.

കഴിഞ്ഞ മൂന്ന് റൗണ്ടുകളിലും സമനില ആയിരുന്നു പ്രജ്ഞാനന്ദയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. 2024-ലെ ആദ്യത്തെ അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്‍റാണിത്. അതേസമയം ഡിങ് ലിറനെ കീഴടക്കിയതോടെ വിശ്വനാഥന്‍ ആനന്ദിന് ശേഷം ക്ലാസിക്കൽ ചെസിൽ നിലവിലെ ലോക ചാമ്പ്യനെ തോല്‍പ്പിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യാക്കാരനാവാനും പ്രജ്ഞാനന്ദയ്‌ക്കായി.

  • Tremendously proud of your achievement, Pragg. What an astonishing moment, defeating the reigning World Champion Ding Liren of China and becoming India's top-rated player. This is truly a proud moment for our nation! @rpraggnachess #TataSteelChess https://t.co/2ZSEbtZ9Ke

    — Gautam Adani (@gautam_adani) January 17, 2024 " class="align-text-top noRightClick twitterSection" data=" ">

വിജയത്തോടെ ഇന്ത്യയിലെ ചെസ് റാങ്കിങ്ങില്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തും പ്രജ്ഞാനന്ദ എത്തി (R Praggnanandhaa Ranking). വെറ്ററന്‍ താരം വിശ്വനാഥന്‍ ആനന്ദിനെയാണ് പ്രഗ്ഗു മറികടന്നത്. നിലവില്‍ 2748.3 ഫിഡെ ചെസ് റേറ്റിങ്ങാണ് പ്രജ്ഞാനന്ദയ്ക്കുള്ളത്.

2748 ആണ് വിശ്വനാഥന്‍ ആനന്ദിന്‍റെ റേറ്റിങ്. ലോക റാങ്കിങ്ങില്‍ രണ്ട് സ്ഥാനവും പ്രജ്ഞാനന്ദ മെച്ചപ്പെടുത്തിയിട്ടുണ്ട്. രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന താരം 11-ാം റാങ്കിലാണ് എത്തിയത്.

അതേസമയം കഴിഞ്ഞ ചെസ് ലോകകപ്പിന്‍റെ (Chess World Cup 2023) ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ താരമാണ് ചെന്നൈ സ്വദേശിയായ ആർ പ്രജ്ഞാനന്ദ (R Praggnanandhaa). ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സനായിരുന്നു (Magnus Carlsen) ഇന്ത്യന്‍ ഗ്രാൻഡ്‌ മാസ്‌റ്ററെ തോല്‍പ്പിച്ചത്. അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന ലോകകപ്പില്‍ ആർ പ്രജ്ഞാനന്ദയ്‌ക്ക് എതിരെ ഏറെ വിയര്‍ത്തതിന് ശേഷമായിരുന്നു അഞ്ച് തവണ ലോക ചാമ്പ്യന്‍കൂടിയായ കാള്‍സന്‍ ജയം നേടിയത്.

ടൈ ബ്രേക്കറിലായിരുന്നു പ്രജ്ഞാനന്ദ തോല്‍വി സമ്മതിച്ചത്. ആദ്യം നടന്ന രണ്ട് ക്ലാസിക്കൽ ഗെയിമുകളിലും മാഗ്നസ് കാൾസനെ പ്രജ്ഞാനന്ദ സമനിലയിൽ തളച്ചിരുന്നു. ഇതോടെയാണ് മത്സരം ടൈ ബ്രേക്കറിലേക്ക് എത്തിയത്.

ALSO READ: വൈശാലിയും ഗ്രാൻഡ്‌മാസ്റ്റര്‍; ചെസ് ചരിത്രത്തില്‍ അപൂര്‍ നേട്ടവുമായി പ്രജ്ഞാനന്ദയും സഹോദരിയും

ടൈ ബ്രേക്കറിൽ 1.5 - 0.5 എന്ന പോയിന്‍റിനായിരുന്നു ആർ പ്രജ്ഞാനന്ദ തോല്‍വി വഴങ്ങിയത്. ടൈബ്രേക്കറിലെ ആദ്യ ഗെയിം നോര്‍വേ താരമായ കാൾസൻ സ്വന്തമാക്കി. രണ്ടാം ഗെയിം സമനിലയില്‍ പിരിയുക കൂടി ചെയ്‌തതോടെയാണ് മത്സരം കാള്‍സനൊപ്പം നിന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.