ദോഹ: ഖത്തര്‍ ലോകകപ്പിലെ മരണ ഗ്രൂപ്പായ ഇയില്‍ നിന്നും ചാമ്പ്യന്മാരായുള്ള ജപ്പാന്‍റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം അപ്രതീക്ഷിതമാണ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ സ്‌പെയ്‌നെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ജപ്പാന്‍റെ മുന്നേറ്റം. എന്നാല്‍ സ്‌പെയിനെതിരെ ജപ്പാന്‍റെ വിജയം നിർണയിച്ച ഗോളിനെച്ചൊല്ലി വിവാദം മുറുകുകയാണ്.
ജപ്പാന്‍റെ വിജയം ജര്‍മനിയുടെ പുറത്താവലിന് വഴിയൊരുക്കിയെന്നതും ഇതിന് എരിവ് പകരുന്നു. മത്സത്തിന്‍റെ 51ാം മിനിട്ടില്‍ പിറന്ന ഈ ഗോള്‍ വാര്‍ പരിശോധനിയിലൂടെയാണ് അനുവദിക്കപ്പെട്ടത്. എന്നാല്‍ പുറത്ത് നിന്നെടുത്ത പന്തില്‍ നിന്നാണ് ഈ ഗോളടിച്ചതെന്നാണ് വിമർശനം ഉയരുന്നത്.
ഗോളിന്‍റെ പിറവി: ജപ്പാന്‍ മുന്നേറ്റത്തിനൊടുവില്‍ സ്‌പെയ്‌നിന്‍റെ ടച്ച് ലൈന്‍ കടന്ന് പോയതെന്ന് തോന്നിക്കുന്ന പന്ത് കൗറു മിടോമ ബോക്‌സിനുള്ളിലേക്ക് മറിച്ചുനല്‍കി. പോസ്‌റ്റിന് മുന്നിലുണ്ടായിരുന്ന ആവോ ടനാക അനായാസം ലക്ഷ്യം കാണുകയും ചെയ്‌തു. പന്ത് വലയിലെത്തിയിട്ടും സംശയത്തോടെയാണ് ജപ്പാന്‍ താരങ്ങള്‍ ആഘോഷം നടത്തിയത്.
-
Japanese commentary on Japan’s second goal #JPN pic.twitter.com/NeWw0XPJWb
— Fútbol (@El_Futbolesque) December 1, 2022 " class="align-text-top noRightClick twitterSection" data="
">Japanese commentary on Japan’s second goal #JPN pic.twitter.com/NeWw0XPJWb
— Fútbol (@El_Futbolesque) December 1, 2022Japanese commentary on Japan’s second goal #JPN pic.twitter.com/NeWw0XPJWb
— Fútbol (@El_Futbolesque) December 1, 2022
അസിസ്റ്റന്‍റ് റഫറി പന്ത് പുറത്തുപോയെന്ന് സംശയം പ്രകടിപ്പിച്ചതോടെയാണ് വാർ പരിശോധന നടത്തിയത്. നീണ്ട പരിശോധനയ്‌ക്ക് ഒടുവിലാണ് ഗോള്‍ അനുവദിക്കപ്പെട്ടത്.
എന്തുകൊണ്ട് ഗോള്‍ അനുവദിച്ചു: പന്ത് ടച്ച് ലൈന്‍ കടന്നുവെങ്കിലും അനുവദനീയമായ പരിധിക്കുള്ളിലാണെന്നാണ് റഫറിയുടെ കണ്ടെത്തല്‍. പന്തിന്‍റെ വക്രത കണക്കാക്കുമ്പോള്‍ അത് വരയ്ക്ക് മുകളിലാണെന്നാണ് റഫറിമാർ വ്യക്തമാക്കുന്നത്.
-
THAT VAR decision explained. It all comes down to perspective. @sportstarweb
— Nigamanth (@Nigamanth_15) December 1, 2022 " class="align-text-top noRightClick twitterSection" data="
HT: @vinicius1977 #Qatar2022 #JPNESP pic.twitter.com/N7GBGRKRRd
">THAT VAR decision explained. It all comes down to perspective. @sportstarweb
— Nigamanth (@Nigamanth_15) December 1, 2022
HT: @vinicius1977 #Qatar2022 #JPNESP pic.twitter.com/N7GBGRKRRdTHAT VAR decision explained. It all comes down to perspective. @sportstarweb
— Nigamanth (@Nigamanth_15) December 1, 2022
HT: @vinicius1977 #Qatar2022 #JPNESP pic.twitter.com/N7GBGRKRRd
ഗോളാകൃതിയിലുള്ള വസ്തുവിന്‍റെ കാഴ്‌ചയുടെ ആംഗിളാണ് നിലവിലെ വിവാദത്തിന് കാരണമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. ഐഎഫ്എബി നിയന പ്രകാരം , പന്ത് ഗ്രൗണ്ടിലൂടെയോ വായുവിലൂടെയോ പൂര്‍ണ്ണമായും ഗോൾ ലൈൻ അല്ലെങ്കിൽ ടച്ച്‌ലൈന്‍ കടന്നാല്‍ മാത്രമേ അതു പുറത്തെന്ന് വിധിക്കാന്‍ കഴിയൂ.