പാരിസ്: ഫ്രഞ്ച് ലീഗിൽ മാഴ്‌സയെ മറികടന്ന് ലീഗ് കിരീടത്തിന്‍റെ തൊട്ടരികിലെത്തി പിഎസ്‌ജി. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള മാഴ്‌സയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പിഎസ്‌ജി പരാജയപ്പെടുത്തിയത്. ഈ ജയത്തോടെ പിഎസ്‌ജിക്ക് കിരീടം വെറും ഒരു ജയം മാത്രം അകലെയാണ്.
-
It's over! Parisians emerge winners of 𝗟𝗘 𝗖𝗟𝗔𝗦𝗦𝗜𝗤𝗨𝗘! ❤️💙#PSGOM pic.twitter.com/j7ZIQdfT4B
— Paris Saint-Germain (@PSG_English) April 17, 2022 " class="align-text-top noRightClick twitterSection" data="
">It's over! Parisians emerge winners of 𝗟𝗘 𝗖𝗟𝗔𝗦𝗦𝗜𝗤𝗨𝗘! ❤️💙#PSGOM pic.twitter.com/j7ZIQdfT4B
— Paris Saint-Germain (@PSG_English) April 17, 2022It's over! Parisians emerge winners of 𝗟𝗘 𝗖𝗟𝗔𝗦𝗦𝗜𝗤𝗨𝗘! ❤️💙#PSGOM pic.twitter.com/j7ZIQdfT4B
— Paris Saint-Germain (@PSG_English) April 17, 2022
നെയ്‌മർ, കിലിയന്‍ എംബാപ്പെ എന്നിവരാണ് പിഎസ്‌ജിയ്ക്കായി ഗോൾ നേടിയത്. ഡൂജ കലേറ്റയാണ് മാഴ്‌സയുടെ ഗോൾ നേടിയത്. 41-ാം മിനിറ്റിൽ മെസി ഗോൾ നേടിയെങ്കിലും നിഷേധിക്കപ്പെട്ടു.
-
Second half is underway! pic.twitter.com/WVdAFUs81c
— Paris Saint-Germain (@PSG_English) April 17, 2022 " class="align-text-top noRightClick twitterSection" data="
">Second half is underway! pic.twitter.com/WVdAFUs81c
— Paris Saint-Germain (@PSG_English) April 17, 2022Second half is underway! pic.twitter.com/WVdAFUs81c
— Paris Saint-Germain (@PSG_English) April 17, 2022
ജയത്തോടെ പിഎസ്‌ജിക്ക് 32 മത്സരങ്ങളിൽ നിന്ന് 74 പോയിന്‍റായി. രണ്ടാമതുള്ള മാഴ്സെക്ക് 59 പോയിന്‍റാണുള്ളത്. മാഴ്സെക്ക് പരമാവധി 77 പോയിന്‍റ് മാത്രമാണ് നേടാനാകുക. എന്നാൽ പിഎസ്‌ജിക്ക് അടുത്ത മത്സരത്തിൽ ആംഗേഴ്‌സിനെ മറികടന്നാൽ തന്നെ കിരീടം ഉറപ്പാകും.
ബയേണും കിരീടത്തിന് തൊട്ടരികെ; ജർമ്മൻ ബുന്ദസ് ലീഗിൽ വമ്പൻമാരായ ബയേൺ മ്യൂണിക്കും കിരീടത്തിലേക്ക് അടുക്കുന്നു. ഇന്നലെ നടന്ന അർമീനിയ ബീൽഫെൽഡിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളിന്‍റെ വിജയമാണ് ബയേൺ നേടിയത്. ജേക്കബ് ലോസന്‍റെ സെൽഫ് ഗോളിലൂടെയാണ് ബയേൺ മുന്നിലെത്തിയത്. സെർജി ഗ്നാബ്രിയും ജമാൽ മുസ്യാലയും ചാമ്പ്യൻമാരുടെ ജയം പൂർത്തിയാക്കി.
-
FT: Title within touching distance. 🏆#DSCFCB pic.twitter.com/JZonJsmz2c
— Bundesliga English (@Bundesliga_EN) April 17, 2022 " class="align-text-top noRightClick twitterSection" data="
">FT: Title within touching distance. 🏆#DSCFCB pic.twitter.com/JZonJsmz2c
— Bundesliga English (@Bundesliga_EN) April 17, 2022FT: Title within touching distance. 🏆#DSCFCB pic.twitter.com/JZonJsmz2c
— Bundesliga English (@Bundesliga_EN) April 17, 2022
ലീഗിൽ നാല് മത്സരം ശേഷിക്കേ രണ്ടാമതുള്ള ബൊറൂസിയ ഡോർട്ട്മുണ്ടിനേക്കാൾ ഒൻപത് പോയിന്‍റ് മുന്നിലാണിപ്പോൾ ബയേൺ. അടുത്ത മത്സരത്തിൽ ഡോർട്ട്മുണ്ടിനെ മറികടക്കാനായാൽ ബയേണിന് കിരീടം ഉറപ്പിക്കാം. തുടർച്ചയായ 10-ാം കിരീടമാണ് ഇവർ ലക്ഷ്യമിടുന്നത്.
ALSO READ: ലാ ലിഗ: സെവിയ്യക്കെതിരെ ഗംഭീര തിരിച്ചുവരവ്, റയൽ ലാ ലിഗ കിരീടത്തിനരികെ