ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (Premier League) ഫുട്‌ബോളില്‍ വിജയവഴിയില്‍ തിരിച്ചെത്തി മാഞ്ചസ്റ്റര്‍ സിറ്റി (Manchester City). പോയിന്‍റ് പട്ടികയില്‍ ഏറെ പിന്നിലുള്ള ലൂട്ടണ്‍ ടൗണിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയമാണ് സിറ്റി സ്വന്തമാക്കിയത് (Luton Town vs Manchester City Match Result). ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെ സംഘത്തിന്‍റെ തിരിച്ചുവരവ്.
-
Goals from @BernardoCSilva and @JackGrealish secure a comeback win at Luton in the @premierleague! 💪
— Manchester City (@ManCity) December 10, 2023 " class="align-text-top noRightClick twitterSection" data="
Highlights 👇 pic.twitter.com/l00UMGb3jQ
">Goals from @BernardoCSilva and @JackGrealish secure a comeback win at Luton in the @premierleague! 💪
— Manchester City (@ManCity) December 10, 2023
Highlights 👇 pic.twitter.com/l00UMGb3jQGoals from @BernardoCSilva and @JackGrealish secure a comeback win at Luton in the @premierleague! 💪
— Manchester City (@ManCity) December 10, 2023
Highlights 👇 pic.twitter.com/l00UMGb3jQ
ബെര്‍ണാഡോ സില്‍വയും (Bernado Silva) ജാക്ക് ഗ്രീലിഷുമാണ് (Jack Grealish) സിറ്റിക്കായി ഗോള്‍ നേടിയത്. തുടര്‍ച്ചയായ മൂന്ന് സമനിലകള്‍ക്കും അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയോടേറ്റ തോല്‍വിക്കും ശേഷമാണ് സിറ്റിയുടെ വിജയം. 16 മത്സരങ്ങളില്‍ നിന്നും സിറ്റി സ്വന്തമാക്കുന്ന പത്താമത്തെ ജയമായിരുന്നു ഇത്.
-
Comeback kickstarted by @BernardoCSilva! 💥 pic.twitter.com/R4HA9H5PuF
— Manchester City (@ManCity) December 10, 2023 " class="align-text-top noRightClick twitterSection" data="
">Comeback kickstarted by @BernardoCSilva! 💥 pic.twitter.com/R4HA9H5PuF
— Manchester City (@ManCity) December 10, 2023Comeback kickstarted by @BernardoCSilva! 💥 pic.twitter.com/R4HA9H5PuF
— Manchester City (@ManCity) December 10, 2023
കെനില്‍വൊര്‍ത്ത് റോഡില്‍ നടന്ന മത്സരത്തില്‍ ആതിഥേയരും ലീഗിലെ കന്നിക്കാരായ ലൂട്ടണ്‍ ടൗണിന് മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ ഇംഗ്ലീഷ് ചാമ്പ്യന്മാരായ സിറ്റിയെ ഞെട്ടിക്കാനായി. എലൈജ അഡെബെയോ (Elijah Adebayo) ആയിരുന്നു ലൂട്ടണ്‍ ടൗണിനായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ആതിഥേയര്‍ ലീഡ് കണ്ടെത്തിയത്.
62-ാം മിനിറ്റില്‍ സിറ്റി സമനില ഗോള്‍ നേടി. ബെര്‍ണാഡോ സില്‍വയാണ് സിറ്റിക്കായി ആദ്യ ഗോള്‍ സ്കോര്‍ ചെയ്‌തത്. സമനില പിടിച്ച് അധികം വൈകാതെ തന്നെ വിജയഗോളും ലൂട്ടണ്‍ ടൗണിന്‍റെ വലയിലെത്തിക്കാന്‍ സിറ്റിക്ക് സാധിച്ചു.
-
5️⃣0️⃣ career goals for 𝗠𝗔𝗧𝗖𝗛 𝗪𝗜𝗡𝗡𝗘𝗥 @JackGrealish ✅ pic.twitter.com/5IHbos66kc
— Manchester City (@ManCity) December 10, 2023 " class="align-text-top noRightClick twitterSection" data="
">5️⃣0️⃣ career goals for 𝗠𝗔𝗧𝗖𝗛 𝗪𝗜𝗡𝗡𝗘𝗥 @JackGrealish ✅ pic.twitter.com/5IHbos66kc
— Manchester City (@ManCity) December 10, 20235️⃣0️⃣ career goals for 𝗠𝗔𝗧𝗖𝗛 𝗪𝗜𝗡𝗡𝗘𝗥 @JackGrealish ✅ pic.twitter.com/5IHbos66kc
— Manchester City (@ManCity) December 10, 2023
ജാക്ക് ഗ്രീലിഷ് 65-ാം മിനിറ്റിലായിരുന്നു സിറ്റിയുടെ രണ്ടാം ഗോള്‍ നേടിയത്. 16 മത്സരം പൂര്‍ത്തിയായപ്പോള്‍ 33 പോയിന്‍റാണ് സിറ്റിയുടെ അക്കൗണ്ടില്‍. നിലവില്‍ ലിവര്‍പൂള്‍, ആഴ്‌സണല്‍, ആസ്റ്റണ്‍വില്ല ടീമുകള്‍ക്ക് പിന്നില്‍ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി.
ചെല്‍സിക്ക് തോല്‍വി, ടോട്ടന്‍ഹാമിന് ജയം: കഴിഞ്ഞ ദിവസം നടന്ന പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ ടോട്ടന്‍ഹാമും എവര്‍ട്ടണും ഫുള്‍ഹാമും ജയിച്ചു. ന്യൂകാസില്‍ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാം പരാജയപ്പെടുത്തിയത് (Tottenham vs Newcastle United Match Result). മത്സരത്തില്‍ ടോട്ടന്‍ഹാമിന് വേണ്ടി റിച്ചാര്‍ലിസണ്‍ ഇരട്ട ഗോള്‍ നേടിയപ്പോല്‍ ഡെസ്റ്റിനി ഉഡോഗി (Destiny Udogie) സണ്‍ ഹ്യൂങ് മിന്‍ (Son Heung Min) എന്നിവര്‍ ഓരോ ഗോളുകളും നേടി.
ജോലിന്‍റനാണ് ന്യൂകാസിലിന്‍റെ ആശ്വാസഗോള്‍ നേടിയത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെല്‍സിയെ എവര്‍ട്ടണ്‍ പരാജയപ്പെടുത്തിയത് (Everton vs Chelsea Match Result). അബ്‌ദുലെയ് ഡുകൂഹെ, ലൂയിസ് ഡോബിന്‍ എന്നിവരാണ് മത്സരത്തില്‍ എവര്‍ട്ടണിനായി ഗോളുകള്‍ നേടിയത്.
വെസ്റ്റ്‌ഹാമിനെതിരെ ആയിരുന്നു ഫുള്‍ഹാം ജയം സ്വന്തമാക്കിയത്. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു അവരുടെ ജയം (Fulham vs West Ham Match Result).
Also Read : ബാഴസലോണയും വീണു, ലാ ലിഗയില്‍ ജിറോണയുടെ 'അത്ഭുത കുതിപ്പ്'; റയലിനെയും മറികടന്ന് ഒന്നാമത്