ETV Bharat / sports

WATCH : പാലസ് താരത്തിന്‍റെ കഴുത്തിന് പിടിച്ച് കാസെമിറോ ; ചുവപ്പെടുത്ത് റഫറി - വീഡിയോ

author img

By

Published : Feb 5, 2023, 6:15 PM IST

പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തിനിടെ ക്രിസ്റ്റല്‍ പാലസ് താരങ്ങളുമായുണ്ടായ ഉന്തിനും തള്ളിനുമൊടുവില്‍ വിൽ ഹ്യൂസിന്‍റെ കഴുത്തിന് പിടിച്ച കാസെമിറോയ്‌ക്ക് വാര്‍ പരിശോധനയിലൂടെ ചുവപ്പ് കാര്‍ഡ് നല്‍കി റഫറി

manchester united vs crystal palace  manchester united  crystal palace  Casemiro Straight Red Card  Casemiro  Premier League  ഇംഗ്ലീഷ് പ്രീമിയർ ലീഗ്  കാസെമിറോ  കാസെമിറോയ്‌ക്ക് ചുവപ്പ് കാര്‍ഡ്  വിൽ ഹ്യൂസിന്‍റെ കഴുത്തില്‍ പിടിച്ച് കാസെമിറോ  മഞ്ചസ്റ്റര്‍ യുണൈറ്റഡ്  ക്രിസ്റ്റല്‍ പാലസ്
പാലസ് താരത്തിന്‍റെ കഴുത്തിന് പിടിച്ച് കാസെമിറോ

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരായ പോരാട്ടത്തിന്‍റെ രണ്ടാം പകുതിയിലുണ്ടായ ഉന്തിനും തള്ളിനുമൊടുവില്‍ മഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം കാസെമിറോയ്‌ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. പ്രീമിയര്‍ ലീഗില്‍ താരത്തിന്‍റെ ആദ്യ ചുവപ്പുകാര്‍ഡായിരുന്നു ഇത്. യുണൈറ്റഡ് വിങ്ങര്‍ അന്‍റണിയെ ക്രിസ്റ്റല്‍ പാലസ് താരം ജെഫ്രി ഫൗള്‍ ചെയ്‌തതിന് പിന്നാലെ ഇരു ടീമിലേയും താരങ്ങള്‍ ഏറ്റുമുട്ടിയിരുന്നു.

ഇതിനിടെ പാലസ്‌ താരം വിൽ ഹ്യൂസിന്‍റെ കഴുത്തില്‍ കാസെമിറോ പിടിച്ചിരുന്നു. വാര്‍ പരിശോധനയിലൂടെയാണ് 30കാരന് റഫറി ചുവപ്പ് കാര്‍ഡ് വിധിച്ചത്. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ അടുത്ത മൂന്ന് മത്സരങ്ങൾ വരെ താരത്തിന് നഷ്‌ടമായേക്കും.

സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം മത്സരത്തില്‍ ക്രിസ്റ്റൽ പാലസിനെ തോല്‍പ്പിച്ച യുണൈറ്റഡ് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് പാലസിനെ വീഴ്‌ത്തിയത്.

ALSO READ: പിന്നില്‍ നിന്ന് തിരിച്ചടിച്ചു, ഗോള്‍ നേടി മെസിയും ഹക്കീമിയും; ഫ്രഞ്ച് കപ്പില്‍ പിഎസ്‌ജിയ്‌ക്ക് ജയം

മത്സരത്തിന്‍റെ ഇരുപകുതികളിലുമായി ബ്രൂണോ ഫെർണാണ്ടസും മാർക്കസ് റാഷ്ഫോർഡുമാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്. ഏഴാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് ബ്രൂണോ ലക്ഷ്യം കണ്ടത്. 62-ാം മിനിട്ടിലാണ് റാഷ്ഫോർഡ് ഗോളടിച്ചത്.

ലൂക്ക് ഷോയുടെ ക്രോസില്‍ നിന്നാണ് താരത്തിന്‍റെ ഗോള്‍ നേട്ടം. 70-ാം മിനിട്ടിലാണ് കാസെമിറോയ്‌ക്ക് ചുവപ്പ് ലഭിച്ചത്. പിന്നാലെ 76-ാം മിനിട്ടില്‍ ജെഫ്രിയാണ് പാലസിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ 2017ന് ശേഷം ഓള്‍ഡ് ട്രഫോര്‍ഡില്‍ ആദ്യമായി തുടര്‍ച്ചയായ ആറ് വിജയങ്ങള്‍ നേടാന്‍ യുണൈറ്റഡിനായി.

21 മത്സരങ്ങളില്‍ നിന്നും 42 പോയിന്‍റുമായാണ് യുണൈറ്റഡ് മൂന്നാമതെത്തിയത്. 21 മത്സരങ്ങളില്‍ നിന്നും 24 പോയിന്‍റുള്ള ക്രിസ്റ്റല്‍ പാലസ് 12-ാം സ്ഥാനത്താണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.