മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (Premier League 2023/24) ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് 2023/24 സീസണിലെ മത്സരക്രമം പുറത്ത്. ഒഗസ്റ്റ് 11ന് പുതിയ സീസണ്‍ ആരംഭിക്കും. നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി (Mancherster City) സീസണിന്‍റെ ഒന്നാം ദിനത്തില്‍ തന്നെ കളത്തിലിറങ്ങും.
ബേണ്‍ലിയാണ് (Burnley) സിറ്റിയുടെ എതിരാളി. സ്ഥാനക്കയറ്റം ലഭിച്ചെത്തുന്ന ടീമാണ് ബേണ്‍ലി. സിറ്റിയുടെ മുന്‍ നായകനായിരുന്ന വിന്‍സെന്‍റ് കൊമ്പനിക്ക് കീഴിലാണ് ബേണ്‍ലി കളിക്കാനിറങ്ങുന്നത്.
-
📣 #PLFixtures for the 2023/24 season have arrived!
— Premier League (@premierleague) June 15, 2023 " class="align-text-top noRightClick twitterSection" data="
">📣 #PLFixtures for the 2023/24 season have arrived!
— Premier League (@premierleague) June 15, 2023📣 #PLFixtures for the 2023/24 season have arrived!
— Premier League (@premierleague) June 15, 2023
സിറ്റി നായകനായി എട്ട് വര്‍ഷം കളിച്ച കൊമ്പനി നാല് പ്രാവശ്യം പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്തിയ മാഞ്ചസ്റ്റര്‍ സിറ്റി ടീമില്‍ അംഗമായിരുന്നു. ബേണ്‍ലിയുടെ മാനേജര്‍ ആയി ചുമതല ഏറ്റെടുത്ത ആദ്യ സീസണില്‍ തന്നെ ടീമിനെ പ്രീമിയര്‍ ലീഗിലേക്ക് തിരികെ കൊണ്ടുവരാന്‍ സിറ്റി മുന്‍ നായകന് സാധിച്ചു. നേരത്തെ, എഫ്‌എ കപ്പ് ക്വാര്‍ട്ടറില്‍ കൊമ്പനിയുടെ ബേണ്‍ലി മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിട്ടിരുന്നെങ്കിലും ജയം പിടിക്കാന്‍ ആയിരുന്നില്ല.
സീസണിലെ ആദ്യ റൗണ്ടിലെ പ്രധാന പോരാട്ടം ചെല്‍സി (Chelsea) ലിവര്‍പൂള്‍ (Liverpool) ടീമുകള്‍ തമ്മിലാണ്. ഒഗസ്റ്റ് 13 ഇന്ത്യന്‍ സമയം വൈകുന്നേരം നാലരയ്‌ക്കാണ് ഈ മത്സരം. പുതിയ പരിശീലകന്‍ മൗറീഷോ പൊചെറ്റീനോയ്‌ക്ക് കീഴിലാണ് ചെല്‍സി ഇപ്രാവശ്യം കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ആഴ്‌സണല്‍ (Arsenal) ആദ്യ മത്സരത്തില്‍ നോട്ടിങ്‌ഹാം ഫോറസ്റ്റിനെ (Nottingham Forest) നേരിടും. ഓഗസ്റ്റ് 12നാണ് ഈ മത്സരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) 14ന് ആണ് ആദ്യ മത്സരത്തിനായിറങ്ങുന്നത്.
- — Premier League (@premierleague) June 15, 2023 " class="align-text-top noRightClick twitterSection" data="
— Premier League (@premierleague) June 15, 2023
">— Premier League (@premierleague) June 15, 2023
തങ്ങളുടെ ഹോം ഗ്രൗണ്ടായ ഓള്‍ഡ്‌ട്രഫോര്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ വോള്‍വ്‌സ് ആണ് അവരുടെ എതിരാളികള്‍. എഎഫ്‌സി ബോണ്‍മൗത്ത് - വെസ്റ്റ്ഹാം യുണൈറ്റഡ്, ബ്രൈറ്റണ്‍ - ലൂറ്റണ്‍ ടൗണ്‍, എവര്‍ട്ടണ്‍ - ഫുള്‍ഹാം, ന്യൂകാസില്‍ യുണൈറ്റഡ് - ആസ്റ്റണ്‍വില്ല, ഷെഫീല്‍ഡ് യുണൈറ്റഡ് - ക്രിസ്റ്റല്‍ പാലസ് (ഓഗസ്റ്റ് 12). ബ്രെന്‍റ്‌ഫോര്‍ഡ് - ടോട്ടന്‍ഹാം (ഓഗസ്റ്റ് 13) എന്നിവയാണ് പ്രീമിയര്‍ ലീഗ് 2023/24 സീസണ്‍ ആദ്യ റൗണ്ടിലെ മത്സരങ്ങള്‍.
കിരീടം കാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി: തുടര്‍ച്ചയായ മൂന്ന് പ്രാവശ്യം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലിയെ നേരിട്ടുകൊണ്ടാണ് തങ്ങളുടെ കിരീടം നിലനിര്‍ത്താനുള്ള യാത്ര ആരംഭിക്കുന്നത്. ന്യൂകാസില്‍ യുണൈറ്റഡ് (ഓഗസ്റ്റ് 19), ഷെഫീല്‍ഡ് യുണൈറ്റഡ് (ഓഗസ്റ്റ് 26), ഫുള്‍ഹാം (സെപ്‌റ്റംബര്‍ 2), വെസ്റ്റ്‌ഹാം യുണൈറ്റഡ് (സെപ്‌റ്റംബര്‍ 16) എന്നീ ടീമുകളാണ് ആദ്യ അഞ്ച് മത്സരങ്ങളില്‍ സിറ്റിയുടെ എതിരാളികള്‍.
ഒക്‌ടോബര്‍ ഏഴിന് മാഞ്ചസ്റ്റര്‍ സിറ്റി കരുത്തരായ ആഴ്‌സണലിനെ നേരിടും. ഇതേമാസം 28ന് ആണ് സിറ്റി യുണൈറ്റഡ് ടീമുകള്‍ പോരടിക്കുന്ന മാഞ്ചസ്റ്റര്‍ നാട്ടങ്കം. ലിവര്‍പൂളിനെ നവംബര്‍ 25നാണ് സിറ്റി നേരിടുക.
ബോക്‌സിങ് ഡേയില്‍ എവര്‍ട്ടമാണ് സിറ്റിയുടെ എതിരാളികള്‍. പുതുവര്‍ഷത്തില്‍ പ്രീമിയര്‍ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ന്യൂകാസിലിനെയാണ് സിറ്റി നേരിടുക. 2024 ജനുവരി 13നാണ് ഈ മത്സരം.
Also Read : നീലക്കടലായി മാഞ്ചസ്റ്റർ, ടിപ്പിൾ കിരീടനേട്ടം അവിസ്‌മരണീയമാക്കി സിറ്റി