മാഡ്രിഡ്: പോപ് ഗായിക ഷാക്കിറയും സ്‌പാനിഷ് ഫുട്‌ബോളർ ജെറാർഡ് പീക്വെയും വേര്‍പിരിഞ്ഞു. വേര്‍പിരിയുന്ന കാര്യം ഇരുവരും സംയുക്ത പ്രസ്‌താവനയിലൂടെ സ്ഥിരീകരിച്ചു. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥിക്കുന്നതായും 45കാരിയായ ഷാക്കിറയും 35കാരനായ പീക്വെയും വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
'വേർപിരിയുകയാണ് എന്ന വിവരം ഏറെ ഖേദത്തോടെ അറിയിക്കുകയാണ്. ഞങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനാണ് ഏറ്റവും അധികം മുൻഗണന നൽകുന്നത്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർഥിക്കുന്നു’, ഇരുവരും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫുട്‌ബോൾ ലോകകപ്പിനിടെ പ്രണയത്തിലായ ഷാക്കിറയും ജെറാര്‍ഡും ഇതുവരെ വിവാഹിതരായിട്ടില്ല. 12 വർഷമായി ഒന്നിച്ചു കഴിഞ്ഞിരുന്ന ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുണ്ട്. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്‌ചകളായി താരജോഡി പിരിഞ്ഞ് കഴിയുകയായിരുന്നു.
also read: "ആ മത്സരത്തില്‍ മനപൂര്‍വം സച്ചിനെ പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു" വെളിപ്പെടുത്തലുമായി ഇതിഹാസ താരം
അതേസമയം ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുകൾ വീണതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പീക്വെ തന്നെ വഞ്ചിച്ചുവെന്നും മറ്റൊരു സ്‌ത്രീയുമായി പീക്വെയ്ക്ക് ബന്ധമുണ്ടെന്നും ഷാക്കിറ പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.