ETV Bharat / sports

വനിതകള്‍ക്കായി സ്റ്റേഡിയങ്ങളിൽ പിങ്ക് സോൺ നടപ്പാക്കുമെന്ന് കായിക മന്ത്രി - Pink Zone in stadiums for women

സ്ത്രീകൾക്കായി പിങ്ക് സ്റ്റേഡിയം നിർമിക്കുന്ന കാര്യം പരിഗണനയിലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍

സ്ത്രീകൾക്കായി സ്റ്റേഡിയങ്ങളിൽ പിങ്ക് സോൺ  പിങ്ക് സോൺ  Pink Zone  കായികമന്ത്രി വി. അബ്ദുറഹ്മാൻ  v abdurahiman  Pink Zone in stadiums for women  Pink Zone for women
സ്ത്രീകൾക്കായി സ്റ്റേഡിയങ്ങളിൽ പിങ്ക് സോൺ നടപ്പാക്കുമെന്ന് കായിക മന്ത്രി
author img

By

Published : Aug 3, 2021, 11:14 AM IST

തിരുവന്തപുരം : സംസ്ഥാനത്ത് വനിതകള്‍ക്കായി കായിക പരിശീലനത്തിന് സ്റ്റേഡിയങ്ങളിൽ പിങ്ക് സോൺ നടപ്പാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. സ്റ്റേഡിയത്തിലെ ഈ ഭാഗം സ്ത്രീകൾക്ക് മാത്രമായി മാറ്റിവയ്ക്കുമെന്നും മന്ത്രി അറിയിച്ചു.

പിങ്ക് സോൺ കൂടാതെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് സ്റ്റേഡിയം നിർമ്മിക്കുന്ന കാര്യം സർക്കാർ ആലോചനയിലുണ്ട്. ഇതിന്‍റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

സ്ത്രീകൾക്കായി സ്റ്റേഡിയങ്ങളിൽ പിങ്ക് സോൺ നടപ്പാക്കുമെന്ന് കായിക മന്ത്രി

ALSO READ: കേന്ദ്രാനുമതി ലഭിച്ചാൽ ശബരി റെയിൽ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി അബ്‌ദുറഹിമാന്‍

നിലവിൽ എല്ലാ ജില്ല ആസ്ഥാനങ്ങളിലും സ്റ്റേഡിയങ്ങൾ നിർമിച്ചുവരികയാണ്. സംസ്ഥാനത്തെ പ്രമുഖരായ മുൻ കായികതാരങ്ങളുടെ പേരിൽ സ്റ്റേഡിയങ്ങൾ നിർമാണത്തിലാണെന്നും പ്രവൃത്തി മുടങ്ങിയവ ഉടൻ പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.