ചെന്നൈ : തമിഴ്‌നാട്ടിലെ പ്രളയത്തിൽ വീട് നഷ്‌ടമായവരിൽ പ്രോ കബഡി ലീഗ് (Pro Kabaddi League) താരവും. പികെഎല്ലിൽ (PKL) തമിഴ് തലൈവാസ് ടീമിലെ (Tamil Thalaivas Team) കളിക്കാരനായ മസനമുത്തുവിനാണ് ഈ ദുർഗതി. നിർത്താതെ പെയ്‌ത മഴയിൽ തൂത്തുക്കുടിയിലെ മസനമുത്തുവിന്‍റെ വീട് നിലംപൊത്തുകയായിരുന്നു (PCL Player Masanamuthu's Home Collapsed in Tamil Nadu Floods).
അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറിയെങ്കിലും ഗൃഹോപകരണങ്ങളടക്കം സർവതും നഷ്‌ടപ്പെട്ടു. ഈ വെല്ലുവിളി സമയത്ത് മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ് അവരെ സഹായിക്കാന്‍ സാധിക്കാത്തതില്‍ മസനമുത്തു അതിയായ ദുഃഖം പ്രകടിപ്പിച്ചു (Thoothukudi Flood Crisis).
"തൂത്തുക്കുടിയിലെ ജനങ്ങൾ മഴക്കെടുതിയിൽ വലയുകയാണ്. നിരവധി വീടുകൾ മഴയിൽ തകർന്നു. ഞങ്ങളുടെ വീടും ബന്ധുവീടുകളും തകർന്നു. അതിനാൽ അവരെ ഒരു സ്‌കൂളിലെ ക്യാമ്പിൽ സുരക്ഷിതമായി പാർപ്പിച്ചിരിക്കുകയാണ്." -അദ്ദേഹം പറഞ്ഞു.
Also Read: തളരാൻ വിടാതെ തമിഴ്‌നാടിനെ ചേർത്തുനിർത്തി കേരളം ; പ്രളയ ബാധിതർക്ക് അവശ്യസാധന കിറ്റ്
തന്‍റെ മത്സരം കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് എത്താന്‍ കഴിയാത്തതിലും മസനമുത്തു നിരാശനാണ്. "ഞാൻ കബഡി കളിക്കുന്നത് കാണാൻ എന്‍റെ മാതാപിതാക്കൾക്കും ഗ്രാമവാസികൾക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ മഴ കാരണം അവർക്ക് ഞാൻ കളിക്കുന്ന മത്സരം കാണാൻ കഴിഞ്ഞില്ല. അതേക്കുറിച്ച് ചിന്തിക്കുമ്പോൾ വളരെ സങ്കടമുണ്ട്." മസനമുത്തു വേദനയോടെ പറഞ്ഞു. പ്രോ കബഡി ലീഗിന്‍റെ പത്താം സീസൺ അരങ്ങേറുമ്പോൾ, കളിക്കളത്തിലും പുറത്തും വെല്ലുവിളികൾ നേരിടുകയാണ് മസനമുത്തു.
അയല്‍ക്കാര്‍ക്ക് കേരളത്തിന്‍റെ കൈത്താങ്ങ് : വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന തമിഴ്‌നാട് ജനതക്ക് കൈത്താങ്ങുമായി കേരള സർക്കാരും രംഗത്തെത്തി (Kerala Will Provide Food Kits to Flood Victims). ദുരിത ബാധിതർക്കാവശ്യമായ അത്യാവശ്യ സാധനങ്ങൾ കേരള സർക്കാർ കിറ്റിലാക്കി തമിഴ്‌നാടിന് നൽകും. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എം ജി രാജമാണിക്യം ഐഎഎസിനെ (MG Rajamanikyam IAS) സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ നിയോഗിച്ചു.
തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായി സംസാരിച്ചെന്നും അത്യാവശ്യമായി ലഭ്യമാക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് നൽകിയതായും എം ജി രാജമാണിക്യം മാധ്യമങ്ങളോട് പറഞ്ഞു. കനകക്കുന്നിന് എതിർവശമുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫിസും നഗരസഭയുമാണ് കലക്ഷൻ പോയന്‍റുകൾ.