ന്യൂഡൽഹി: ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറും കൂട്ടുകാരും ചേർന്ന് ജൂനിയർ ഗുസ്‌തി താരം സാഗർ ധങ്കറിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതിയെ കൂടി ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. പ്രതിയുടെ മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.
മെയ് നാലിന് ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയയിൽ ഗുസ്‌തി താരങ്ങൾക്കിടയിൽ നടന്ന കലഹത്തിനിടെയാണ് സാഗർ ധങ്കർ കൊല്ലപ്പെടുന്നത്. സുശീൽ കുമാറും കൂട്ടാളികളും ചേർന്ന് സാഗറിനെയും സുഹൃത്തുക്കളേയും ഹോക്കി സ്റ്റിക്ക് ഉൾപ്പെടെ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റ സാഗറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.
READ MORE: ഛത്രസാൽ കൊലപാതകം; ഹോക്കി സ്‌റ്റിക് ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
സുശീൽ വാടകയ്ക്ക് നൽകിയിരുന്ന ഫ്ലാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊതപാതകത്തിൽ കലാശിച്ചത്. ഇന്ത്യയ്‌ക്കു വേണ്ടി 2012 ലണ്ടൻ ഒളിമ്പിക്‌സിൽ വെള്ളി മെഡലും 2008 ബീജിങ് ഒളിമ്പിക്‌സിൽ വെങ്കലവും നേടിയ താരമായിരുന്നു സുശീൽ കുമാർ.