ടോക്കിയോ: ഒളിമ്പിക്‌സ് മെഡൽ എന്ന സ്വപ്നവുമായി ടോക്കിയോയിലെത്തിയ ഇന്ത്യൻ കായിക താരങ്ങൾ ജൂലൈ 19 മുതല്‍ പരിശീലനം ആരംഭിക്കും. ആദ്യഘട്ടമായി 88 അത്‌ലറ്റുകൾ ടോക്കിയോയിലെ ഒളിമ്പിക്‌സ് വില്ലേജിൽ എത്തിച്ചേർന്നിട്ടുണ്ട്.
കൊവിഡ് പരിശോധനയിൽ എല്ലാവരും നെഗറ്റീവാണെന്നും എല്ലാ അത്‌ലറ്റുകളും, പരിശീലകരും, സപ്പോർട്ട് സ്റ്റാഫുകളും ഒളിമ്പിക്സ് വില്ലേജിൽ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
ALSO READ: ഒളിമ്പിക്‌സ്: ഇന്ത്യൻ ബാഡ്‌മിന്‍റൺ, ബോക്‌സിങ് ടീമുകൾ ടോക്കിയോയിൽ
18 കായിക വിഭാഗങ്ങളിലായി 127 അത്‌ലറ്റുകളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോയിലേക്ക് പോകുന്നത്. ഒളിമ്പിക്സിലേക്ക് ഇന്ത്യ അയക്കുന്ന ഏറ്റവും വലിയ സംഘമാണിത്. കൂടാതെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ നിന്ന് ഒരു ഫെൻസർ (ഭവാനി ദേവി) ഇക്കുറി യോഗ്യത നേടിയിട്ടുണ്ട്.
ALSO READ: കായിക താരങ്ങള്‍ക്ക് കരുത്തായി 'ചിയര്‍ ഫോര്‍ ഇന്ത്യ'; വീഡിയോ ഗാനം പുറത്തിറക്കി
ടോക്കിയോ ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിംഗ്, ലണ്ടൻ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് എംസി മേരി കോം എന്നിവരാണ് ഇന്ത്യയുടെ പതാകവാഹകർ. ഓഗസ്റ്റ് എട്ടിലെ സമാപനച്ചടങ്ങിൽ ഗുസ്‌തി താരം ബജ്‌റംഗ് പുനിയയെ രാജ്യത്തിന്‍റെ പതാകവാഹകനായും തെരഞ്ഞെടുത്തിട്ടുണ്ട്.