സിഡ്‌നി: 2023ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ചിന് അവസരം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. വാക്‌സിനെടുക്കാത്ത സെര്‍ബിയന്‍ താരത്തിന് വിസ നല്‍കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ദേശീയ ബ്രോഡ്‌കാസ്റ്റർ എബിസിയും മറ്റ് ചില മാധ്യമങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ടൂര്‍ണമെന്‍റില്‍ നൊവാക് ജോക്കോവിച്ച് മത്സരിക്കുന്നതിന് നിലവിലെ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ഗിൽസ് എതിരല്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
എന്നാല്‍ ആര്‍ക്കും പ്രത്യേക പരിഗണനയില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനം സര്‍ക്കാറിന്‍റേതാണെന്നുമാണ് ഓസ്‌ട്രേലിയൻ ഓപ്പൺ ഡയറക്‌ടർ ക്രെയ്‌ഗ് ടൈലി പ്രതികരിച്ചത്. ലോക എട്ടാം നമ്പറായ ജോക്കോ നിലവില്‍ എടിപി ഫൈനല്‍സ് കളിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി അധികൃതരുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് താരം പ്രതികരിച്ചിരുന്നു.
ഈ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിനായി രാജ്യത്ത് പ്രവേശിച്ച ജോക്കോയെ നിരവധി നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ അധികൃതര്‍ നാട് കടത്തിയിരുന്നു. കൊവിഡ് വാക്‌സിനെടുക്കാതിരുന്ന ജോക്കോയെ അന്നത്തെ ഇമിഗ്രേഷൻ മന്ത്രി അലെക്‌സ് ഹോക്കിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു നാടുകടത്തല്‍. അതേസമയം അടുത്തവര്‍ഷം ജനുവരി 16 മുതല്‍ 29 വരെയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നടക്കുക.
also read: ശരത് കമാലിന് ഖേല്‍ രത്ന ; അര്‍ജുന പുരസ്‌കാരം ലഭിച്ചവരില്‍ രണ്ട് മലയാളി താരങ്ങളും