രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിന്‍. ട്വീറ്റിലൂടെയാണ് നിഹാല്‍ അനുശോചനം രേഖപ്പെടുത്തിയത്. 2016ല്‍ താരം രാഷ്‌ട്രപതിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രം ഉള്‍പ്പെടെയാണ് ട്വീറ്റ്. ശിശുദിനത്തോടനുബന്ധിച്ചാണ് പ്രണബ് മുഖര്‍ജി നിഹാലിനെ പുരസ്‌കാരം നല്‍കി അനുമോദിച്ചത്.
-
Sad moment for India. Thank you for your contribution to India's growth, dear sir. #Akshayakalpa pic.twitter.com/ciirDaWAHP
— Nihal Sarin (@NihalSarin) August 31, 2020 " class="align-text-top noRightClick twitterSection" data="
">Sad moment for India. Thank you for your contribution to India's growth, dear sir. #Akshayakalpa pic.twitter.com/ciirDaWAHP
— Nihal Sarin (@NihalSarin) August 31, 2020Sad moment for India. Thank you for your contribution to India's growth, dear sir. #Akshayakalpa pic.twitter.com/ciirDaWAHP
— Nihal Sarin (@NihalSarin) August 31, 2020
ഞായറാഴ്‌ച നടന്ന ചെസ് ഒളിമ്പ്യാടിന്‍റെ ഫൈനലില്‍ നിഹാല്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം സ്വര്‍ണമെഡല്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലായിരുന്നു കലാശപ്പോര്.
കൂടുതല്‍ വായനക്ക്: തിരുവോണ സമ്മാനവുമായി കുഞ്ഞു ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍
ഫൈനല്‍ മത്സരം പാതി വഴിയില്‍ തടസപെട്ടതിനെ തുടര്‍ന്ന് ഇരുവരെയും ചാമ്പ്യന്‍മാരായി പ്രഖ്യപിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശിയാണ് നിഹാല്‍ സരിന്‍. നിഹാലിലെ കൂടാതെ കായിക രംഗത്തെ നിരവധി പേരാണ് മുന്‍ രാഷ്‌ട്രപതിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.