ETV Bharat / sports

മടങ്ങി വരവില്‍ പുതുചരിത്രം, ഡയമണ്ട് ലീഗില്‍ മിന്നും നേട്ടം സ്വന്തമാക്കി നീരജ് ചോപ്ര - നീരജ് ചോപ്ര

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലോസാന്‍ ഡയമണ്ട് ലീഗില്‍ 89.08 ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര കിരീടനേട്ടം സ്വന്തമാക്കിയത്. ഒന്നാം സ്ഥാനത്തോടെ സൂറിച്ചില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിനും ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് യോഗ്യത നേടി.

Neeraj Chopra  Neeraj Chopra Lausanne Diamond League  Neeraj Chopra Lausanne Diamond League Result  നീരജ് ചോപ്ര  ലോസാന്‍ ഡയമണ്ട് ലീഗ്
മടങ്ങി വരവില്‍ പുതുചരിത്രം, ഡയമണ്ട് ലീഗില്‍ മിന്നും നേട്ടം സ്വന്തമാക്കി നീരജ് ചോപ്ര
author img

By

Published : Aug 27, 2022, 7:54 AM IST

ലോസാന്‍: ലോസാന്‍ ഡയമണ്ട് ലീഗില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര. മത്സരത്തില്‍ 89.08 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ലുസാനില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായത്. സുവര്‍ണനേട്ടത്തോടെ സെപ്‌റ്റംബറില്‍ സൂറിച്ചില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിനും യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും നീരജ് ചോപ്ര സ്വന്തമാക്കി.

ടോക്കിയോ ഓളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവായ ചെക്ക് താരം യാക്കൂബ് വദ്‌ലെക്ക് (85.88) ആണ് രണ്ടാം സ്ഥാനക്കാരന്‍. ഇതിന് മുന്‍പ് കരിയറില്‍ 90 മീറ്റര്‍ ദൂരം പിന്നിട്ടിട്ടുള്ള യാക്കൂബ് നീരജിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. മൂന്നാമനായി അമേരിക്കയുടെ കുര്‍ട്ടിസ് തോംപ്‌സണും (83.72) എത്തി.

കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ മികച്ച ത്രോയെറിഞ്ഞാണ് ലോസാനില്‍ നീരജ് ചോപ്ര പുതിയ ചരിത്രം കുറിച്ചത്. ലോസാനില്‍ നടന്ന മത്സരത്തില്‍ ആദ്യ ശ്രമത്തില്‍ തന്നെ നീരജിന് 89.08 ദൂരം കണ്ടെത്താന്‍ സാധിച്ചു. തുടര്‍ന്നുള്ള ശ്രമങ്ങളില്‍ അത് മറികടക്കാന്‍ നീരജിന് കഴിഞ്ഞിരുന്നില്ല.

ഇന്നത്തെ പ്രകടനത്തില്‍ ഏറെ സന്തുഷ്‌ടനാണ്. പരിക്കില്‍ നിന്ന് തിരിച്ചെത്തിയതില്‍ വളരെ സന്തോഷമുണ്ട്. പരിക്കില്‍ നിന്ന് മുക്തി നേടാന്‍ സാധിച്ചു എന്നതിന്‍റെ തെളിവാണ് ഇന്നത്തെ 89 മീറ്റര്‍ ദൂരമെറിഞ്ഞ പ്രകടനമെന്ന് മത്സരശേഷം നീരജ് ചോപ്ര പറഞ്ഞു.

പരിക്കിനെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്‌ടപ്പെട്ടതില്‍ ഏറെ പരിഭ്രാന്തിയിലായിരുന്നെന്നും നീരജ് വ്യക്തമാക്കി. ഇന്നത്തെ പ്രകടനം സൂറിച്ച് ഡയമണ്ട് ലീഗ് ഫൈനലിന് മുന്നോടിയായി ആത്മവിശ്വാസം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെയാണ് നീരജിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ബര്‍മിങ്‌ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ നീരജിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഒരു മാസത്തോളം നീണ്ട വിശ്രമത്തിന് ശേഷലമാണ് നീരജ് ചോപ്ര ലുസൈനില്‍ കളത്തിലിറങ്ങിയത്.

സൂറിച്ചില്‍ സെപ്‌റ്റംബര്‍ 6,7 തീയതികളിലാണ് ഡയമണ്ട് ലീഗ് ഫൈനല്‍ പോരാട്ടം. ബിഗ്‌ ഫൈനലിലേക്ക് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനക്കാരനായാണ് നീരജ് പ്രവേശിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.