നേപിൾസ് : ദീർഘകാലത്തെ ഇടവേളയ്‌ക്ക് ശേഷം ഇറ്റാലിയൻ ലീഗ് കിരീടം ഉയർത്താനൊരുങ്ങുന്ന നാപോളിയുടെ കാത്തിരിപ്പ് വൈകുന്നു. ഇന്നലെ നടന്ന മത്സരത്തിൽ സാലെർനിറ്റാനയോട് സമനില വഴങ്ങിയതോടെയാണ് ലീഗിൽ ആറ് മത്സരങ്ങൾ ബാക്കിനിൽക്കെ ചാമ്പ്യൻമാരാകാനുള്ള അവസരം നഷ്‌ടമായത്. നാപോളിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ചാണ് സമനില പിരിഞ്ഞത്.
-
Napoli are still one point away from the Scudetto 🇮🇹😮💨 pic.twitter.com/QTFxTOUpxE
— 433 (@433) April 30, 2023 " class="align-text-top noRightClick twitterSection" data="
">Napoli are still one point away from the Scudetto 🇮🇹😮💨 pic.twitter.com/QTFxTOUpxE
— 433 (@433) April 30, 2023Napoli are still one point away from the Scudetto 🇮🇹😮💨 pic.twitter.com/QTFxTOUpxE
— 433 (@433) April 30, 2023
62-ാം മിനിട്ടിൽ മതിയാസ് ഒലിവേരയിലൂടെ മുന്നിലെത്തിയ നാപോളിയെ കളിയവസാനിക്കാൻ ആറ് മിനിട്ട് ശേഷിക്കെ നേടിയ ഗോളിലാണ് സാലെർനിറ്റാന സമനില പിടിച്ചത്. 33 വർഷത്തിന് ശേഷം കിരീടധാരണത്തിനൊരുങ്ങിയ നാപോളിയെ ബൗലായ ദിയ നേടിയ ഗോളാണ് നിരാശയിലാക്കിയത്.
പോയിന്‍റ് പട്ടികയിൽ രണ്ടാമതുള്ള ലാസിയോ ഇന്‍റർ മിലാനോട് 1-3ന് തോറ്റതാണ് നാപോളിക്ക് പ്രതീക്ഷ നൽകിയത്. വ്യാഴാഴ്‌ച നടക്കുന്ന മത്സരത്തിൽ ഉഡിനീസിനെ തോൽപിച്ചാൽ കിരീടം ഉറപ്പിക്കാം. ഇതിനുമുമ്പ് മറ്റ് ടീമുകൾക്ക് മത്സരം ഉള്ളതിനാൽ ആ ഫലങ്ങൾ അനുകൂലമായാൽ അടുത്ത കളിക്കിറങ്ങും മുൻപുതന്നെ നാപോളി ജേതാക്കളാകാനും സാധ്യതയുണ്ട്.
അർജന്‍റൈൻ ഇതിഹാസം ഡിഗോ മറഡോണ നാപോളി വിട്ടതിന് ശേഷമുള്ള ആദ്യ ലീഗ് കിരീടമാണ് നാപോളി പരിശീലകൻ ലുസിയാനോ സ്പെല്ലെറ്റിയും സംഘവും ലക്ഷ്യമിടുന്നത്. 96 വർഷത്തെ ക്ലബ് ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് നാപോളി സീരി എ കിരീടം ചൂടിയിട്ടുള്ളത്. 1986-87, 1989-90 സീസണുകളിലായിരുന്നു ഈ കിരീടധാരണം.
ഇത്തവണ ലീഗിൽ 32 മത്സരങ്ങൾ പൂർത്തിയായപ്പോൾ ആകെ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് നാപോളി പരാജയമറിഞ്ഞിട്ടുള്ളത്. നാപോളിയുടെ ഈ സ്വപ്‌നക്കുതിപ്പ് അവിസ്‌മരണിയീയമാണ്. ലീഗിൽ രണ്ടാമതുള്ള ലാസിയോയെക്കാൾ 18 പോയിന്‍റ് വ്യത്യാസത്തിൽ 79 പോയിന്‍റുമായി ബഹുദൂരം മുന്നിലാണ് നാപോളി.