റിയാദ് : എഎഫ്‌സി ചാമ്പ്യൻസ് ലീഗില്‍ യുഎഇയിലെ അൽ ജാസിറ ക്ലബ്ബിനെതിരെ മുംബൈ സിറ്റി എഫ്‌സിക്ക് സമനില. കിങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ഗോള്‍രഹിത സമനിലയിലാണ് ഇരു സംഘവും പിരിഞ്ഞത്. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരം സമനിലയായതോടെ ഇരുസംഘവും ഓരോ പോയിന്‍റുകള്‍ വീതം നേടി.
സമനിലയോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും മുംബൈ സിറ്റിക്കായി. നാല് മത്സരങ്ങളില്‍ നിന്നും നാല് പോയിന്‍റുമായാണ് മുംബൈ മൂന്നാം സ്ഥാനത്തെത്തിയത്. ഇത്രയും പോയിന്‍റുള്ള അൽ ജാസിറയാണ് രണ്ടാം സ്ഥാനത്ത്.
also read: എംഎംഎ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ ഫൈറ്ററായി ലൈഷ്‌റാം സുർബാല ദേവി
ഇതോടെ ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയ ഇന്ത്യന്‍ ക്ലബ് എന്ന നേട്ടം സ്വന്തമാക്കാനും മുംബൈക്കായി. കഴിഞ്ഞ സീസണിൽ എഫ്‌സി ഗോവ നേടിയ മൂന്ന് പോയിന്‍റാണ് മുംബൈ മറികടന്നത്. അടുത്ത മത്സരത്തില്‍ സൗദി ക്ലബ് അൽ ഷബാബാണ് മുംബൈയുടെ എതിരാളി. ശനിയാഴ്‌ചയാണ് ഈ മത്സരം നടക്കുക.