ETV Bharat / sports

ദേശീയ കായിക അവാർഡ്; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 22 വരെ നീട്ടി - രാജീവ് ഗാന്ധി ഖേൽ രത്‌ന

കൊവിഡ് നിയന്ത്രണങ്ങൾ മൂലം അധികാരികളുടെ ശുപാർശ ലഭിക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സ്വയം അപേക്ഷയിലൂടെ കായികതാരങ്ങൾക്ക് നാമനിർദേശം സമർപ്പിക്കാം.

Sports Ministry  National Sports Awards  ദേശീയ കായിക അവാർഡ്  കായിക മന്ത്രാലയം  കായിക വാർത്ത  sports news  രാജീവ് ഗാന്ധി ഖേൽ രത്‌ന  Rajiv Gandhi Khel Ratna Award
ദേശീയ കായിക അവാർഡ്; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 22 വരെ നീട്ടി
author img

By

Published : Jun 3, 2020, 5:55 PM IST

ന്യൂഡൽഹി: ദേശീയ കായിക അവാർഡിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 22 വരെ നീട്ടി. കൊവിഡ് നിയന്ത്രണങ്ങൾ മൂലം നിർദിഷ്‌ട അധികാരികളുടെ ശുപാർശ ലഭിക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സ്വയം അപേക്ഷയിലൂടെ കായികതാരങ്ങൾക്ക് നാമനിർദേശം സമർപ്പിക്കാൻ കായിക മന്ത്രാലയം അനുവാദം നൽകി.

ഇതിനുമുമ്പ് ജൂൺ മൂന്നായിരുന്നു അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഏപ്രിലിൽ ആരംഭിക്കാനിരുന്ന നാമനിർദേശ പ്രവർത്തനങ്ങൾ കൊവിഡ് മൂലം മാറ്റിവെക്കുകയായിരുന്നു. ശുപാർശ ആവശ്യമായ അപേക്ഷയുടെ ഭാഗം പൂരിപ്പിക്കേണ്ട ആവശ്യമില്ല. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇ-മെയിൽ വഴി നാമനിർദേശങ്ങൾ അയക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു.

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡിന് രോഹിത് ശർമ, റാണി രാംപാൽ, മനിക ബാത്ര, അമിത് പൻഗാൽ, വികാസ് കൃഷൻ തുടങ്ങിയവരെ ഈ വർഷം ശുപാർശ ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ വർഷം പാരാലിമ്പിക് താരമായ ദീപ മാലിക്കും, ഗുസ്‌തി താരം ബജ്‌റംഗ് പുനിയയും ചേർന്ന് അവാർഡ് നേടിയിരുന്നു. ഏറ്റവും ഉയർന്ന രണ്ടാമത്തെ കായിക ബഹുമതിയാണ് അർജുന അവാർഡ്. കോച്ചിംഗിലെ മികവിന് ദ്രോണാചാര്യ അവാർഡും, ലൈഫ്‌ടൈം സംഭാവനകൾക്ക് ധ്യാൻ ചന്ദ് അവാർഡും നൽകുന്നു. എല്ലാ വർഷവും ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29 ന് കായിക അവാർഡുകൾ വിതരണം ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.