ഇന്ത്യന്‍ ആർമിയിൽ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ നിയമനം. അംഗീകൃത സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയ അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും ആണ് അവസരം. ഇന്ത്യൻ സായുധ സേനയിലെ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിധവകള്‍ക്കും അവസരമുണ്ട്.
ഒഴിവുകളുടെ എണ്ണം
പുരുഷന്മാർ 350, സ്ത്രീകള്‍ 29, സായുധ സേനയിലെ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിധവകള്‍ 2 എന്നിങ്ങനെ 381 ഒഴിവുകള്‍ ആണുള്ളത്. ഫെബ്രുവരി അഞ്ച് വരെയാണ് അപേക്ഷിക്കാനാകുക.
പുരുഷന്മാർ
സിവിൽ - 75
കമ്പ്യൂട്ടർ സയൻസ് - 60
ഇലക്ട്രിക്കൽ - 33
ഇലക്ട്രോണിക്‌സ് - 64
മെക്കാനിക്കൽ- 101
മിസല്ലേനിയസ് എഞ്ചിനീയങ് സ്ട്രീം- 17
സ്ത്രീകള്‍
സിവിൽ- 7
കമ്പ്യൂട്ടർ സയൻസ്- 4
ഇലക്ട്രിക്കൽ- 3
ഇലക്ട്രോണിക്‌സ് - 6
മെക്കാനിക്കൽ- 9
പ്രതിരോധ ഉദ്യോഗസ്ഥരുടെ വിധവകള്‍
ടെക്‌നിക്കൽ - 1 (ഏതെങ്കിലും ടെക്‌സ്ട്രീമിൽ ബിഇ/ബി ടെക്)
നോണ്‍ ടെക്‌നിക്കൽ - 1 (ഏതെങ്കിലും സ്ട്രീമിൽ ബിരുദം)
പ്രതിരോധ ഉദ്യോഗസ്ഥരുടെ വിധവകള്‍ക്ക് പ്രായപരിധി 35 വയസു വരെ ഇളവുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തെരഞ്ഞെടുപ്പ് പ്രക്രിയ
2025 ഒക്‌ടോബർ 1 ന്, 20 നും 27 നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാവുക. സർവീസസ് സെലക്ഷന്‍ ബോർഡിന്‍റെ കീഴിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക. ഉദ്യോഗാർഥികളുടെ അക്കാദമിക് പ്രകടനത്തിന്‍റെയും മെറിറ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
മാർച്ച് ആദ്യവാരം കട്ട് ഓഫ് മാർക്ക് പ്രസിദ്ധീകരിക്കും. വൈദ്യ പരിശോധനക്ക് ശേഷം പുറത്തുവിടുന്ന മെറിറ്റ് ലിസ്‌റ്റിൽ നിന്നും തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളെ പരിശീലന കേന്ദ്രങ്ങളിൽ നിയോഗിക്കും. ഒക്‌ടോബർ 2025 മുതൽ സെപ്‌റ്റംബർ 2026 വരെ ഒരു വർഷത്തോളമാണ് (49 ആഴ്‌ച) പരിശീലന കാലാവധി.
പരിശീനത്തിന് ശേഷം ലെവൽ 10 ലെഫ്‌റ്റനന്‍റ് റാങ്കിലായിരിക്കും നിയമനം. പരിശീലന കാലാവധിയിൽ പ്രതിമാസം 56100 തുടങ്ങി 2.5 ലക്ഷം രൂപ വരെയാണ് ശമ്പള പരിധി. 14 വർഷം വരെയാണ് പരമാവധി സേവന കാലാവധി. 5 വർഷം, 10 വർഷം, 14 വർഷം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിൽ വിരമിക്കാനുള്ള അവസരമുണ്ട്.
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങള്‍ക്കും ഈ ലിങ്ക് സന്ദർശിക്കുക.