ETV Bharat / sports

മടങ്ങിവീണ കട്ടൗട്ട് ആവേശം, എടക്കരയില്‍ ലയണല്‍ മെസിയുടെ കട്ടൗട്ട് ഉയർത്തുന്നതിനിടെ തകർന്നുവീണു

അർജന്‍റീന ആരാധകരുടെ നേതൃത്വത്തിൽ വലിയ ആവേശത്തോടെയും ആരവത്തോടെയുമാണ് മുണ്ടയിലെ അങ്ങാടിയിൽ ലയണല്‍മെസിയുടെ കട്ടൗട്ട് സ്ഥാപിച്ചത്. ഇതിനിടയിൽ കയർ പൊട്ടി കട്ടൗട്ടിന്‍റെ മുകൾഭാഗം താഴേക്ക് വീഴുകയായിരുന്നു.

messi cutout fell down in malappuram  messi cutout in malappuram  messi cutout  malappuram football cutout  ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കട്ടൗട്ട്  കട്ടൗട്ട് മെസ്സി  മെസ്സി കട്ടൗട്ട്  എടക്കര മെസ്സിയുടെ കട്ടൗട്ട്  എടക്കരയിൽ മെസ്സി കട്ടൗട്ട്  ഉയർത്തുന്നതിനിടെ നിലംപതിച്ച് കട്ടൗട്ട്  മെസ്സിയുടെ കട്ടൗട്ട്  അർജന്‍റീന ആരാധകർ  എടക്കര
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കട്ടൗട്ട്: ഉയർത്തും മുൻപേ മെസ്സിയുടെ കട്ടൗട്ട് നിലംപതിച്ചു
author img

By

Published : Nov 6, 2022, 2:08 PM IST

Updated : Nov 6, 2022, 4:52 PM IST

മലപ്പുറം: എടക്കര മുണ്ടയിൽ അർജന്‍റീന ആരാധകർ സ്ഥാപിച്ച മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് തകർന്നു വീണു. ഇന്ന് (06.11.22) രാവിലെ അർജന്‍റീന ആരാധകർ മുണ്ട അങ്ങാടിയിൽ കട്ടൗട്ട് കയറ്റുന്നതിനിടയിലാണ് മുകൾ ഭാഗം അടർന്ന് താഴേക്ക് വീണത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

68 അടിയോളം ഉയരമുള്ള കൂറ്റൻ കട്ടൗട്ടാണ് സ്ഥാപിക്കുന്നതിനിടയിൽ തകർന്ന് വീണത്. നിർമാണം പൂർത്തിയാക്കിയ കട്ടൗട്ട് ഇന്ന് രാവിലെ അർജന്‍റീന ആരാധകരുടെ നേതൃത്വത്തിൽ വലിയ ആവേശത്തോടെയും ആരവത്തോടെയുമാണ് മുണ്ടയിലെ അങ്ങാടിയിൽ എത്തിച്ചത്. വലിയ ആർപ്പുവിളികളോടെ മെസ്സിയുടെ കട്ടൗട്ട് ഉയർത്തുകയും ചെയ്‌തു. ഇതിനിടയിൽ കയർ പൊട്ടി കട്ടൗട്ടിന്‍റെ മുകൾഭാഗം താഴേക്ക് വീഴുകയായിരുന്നു.

മെസിയുടെ കട്ടൗട്ട് നിലം പതിച്ച ദൃശ്യങ്ങൾ

ഇന്ന് വൈകുന്നേരത്തിനുള്ളിൽ തന്നെ മെസ്സിയുടെ കട്ടൗട്ട് പുനർനിർമാണം നടത്തി അതേ സ്ഥലത്ത് തന്നെ വീണ്ടും സ്ഥാപിക്കുമെന്ന് പ്രദേശത്തെ അർജന്‍റീന ആരാധകർ പറഞ്ഞു.

Also read: മെസിയും നെയ്‌മറും മാറി നില്‍ക്ക്, ഇനി ക്രിസ്റ്റ്യാനോയുടെ വരവാണ്: പുള്ളാവൂർ പുഴയിലല്ല താമരശേരിയിലാണ്

Last Updated : Nov 6, 2022, 4:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.