ദോഹ : ഖത്തര്‍ ലോകകപ്പിനിടെ പണം വാരിക്കൂട്ടി ഇംഗ്ലീഷ് ക്ലബ്ബുകള്‍. ലോകകപ്പിന് കളിക്കാരെ വിട്ടുനല്‍കിയതിന് നഷ്‌ടപരിഹാരമായി ഫിഫയാണ് ക്ലബ്ബുകള്‍ക്ക് പണം നല്‍കുന്നത്. കളിക്കാരെ വിട്ട് നല്‍കിയതിന് ലോകത്തെ വിവിധ ക്ലബ്ബുകള്‍ക്ക് ഫിഫ പണം നല്‍കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്നത് ഇംഗ്ലീഷ് ടീമുകള്‍ക്കാണ്.
63 രാജ്യങ്ങളിലെ 416 ക്ലബ്ബുകള്‍ക്കാണ് ഫിഫ ഇക്കുറി പണം നല്‍കുന്നത്. ലോകകപ്പിന്‍റെ ക്രമീകരണത്തിനായി ഫിഫ നീക്കിവച്ച 209 മില്യൺ ഡോളറില്‍ 27 മില്യണ്‍ ഡോളര്‍ ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്കാണ് ലഭിക്കുകയെന്നാണ് ദി അത്‌ലറ്റിക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരോ ദിവസത്തിനും ഒരു താരത്തിന് 10,000 ഡോളര്‍ വീതമാണ് നല്‍കുന്നത്.
സെമി ഫൈനലില്‍ കടക്കുന്നതോടെ ഇത് ഏകദേശം 370,000 ഡോളറിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. രസകരമായ മറ്റൊരു കാര്യമെന്തെന്നാല്‍ നിലവിലെ ക്ലബ്ബുകള്‍ക്ക് പുറമെ ഒരു ചെറിയ ശതമാനം തുക കളിക്കാരന്‍ കഴിഞ്ഞ രണ്ടുസീസണുകളില്‍ ചെലവഴിച്ച ക്ലബ്ബിനും ലഭിക്കും. ഇംഗ്ലീഷ് ക്ലബ്ബുകളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഏറ്റവും കൂടുതല്‍ പണം വാരുക.
Also read: ക്രിസ്റ്റ്യാനോയുടെ ആ സ്വപ്‌നം പൊലിഞ്ഞു, ഇനി വിരമിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് പാട്രിസ് എവ്ര
നാല് മില്യണ്‍ ഡോളറാണ് നഷ്‌ടപരിഹാരമായി സിറ്റിക്ക് ലഭിക്കുക. ചെല്‍സി (2.86 മില്യണ്‍ ഡോളര്‍), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (2.65 മില്യണ്‍ ഡോളര്‍), ടോട്ടനം (2.4 മില്യണ്‍ ഡോളര്‍), ലിവര്‍പൂള്‍ (1.8 മില്യണ്‍ ഡോളര്‍) ആഴ്‌സണല്‍ (1.57 മില്യണ്‍ ഡോളര്‍),വോള്‍വ്‌സ് (1.54 മില്യണ്‍ ഡോളര്‍), ലെസ്റ്റര്‍ സിറ്റി (1.4 മില്യണ്‍ ഡോളര്‍), ബ്രൈറ്റണ്‍ (1.35 മില്യണ്‍ ഡോളര്‍) ഫുള്‍ഹാം (1.3 മില്യണ്‍ ഡോളര്‍), ബ്രന്‍റ്‌ഫോര്‍ഡ് (1.1 മില്യണ്‍ ഡോളര്‍), വെസ്റ്റ്‌ഹാം (1 മില്യണ്‍ ഡോളര്‍) എന്നിവരാണ് ഇംഗ്ലീഷ് ക്ലബ്ബുകളുടെ പട്ടികയില്‍ വന്‍ തുകകള്‍ വാരിക്കൂട്ടുന്ന ടീമുകള്‍.
2010 മുതലാണ് ലോകകപ്പിനായി താരങ്ങളെ വിട്ടുകൊടുക്കുന്നതിന് ഫിഫ ക്ലബ്ബുകള്‍ക്ക് നഷ്‌ടപരിഹാരം നല്‍കിത്തുടങ്ങിയത്.