ETV Bharat / sports

മലേഷ്യൻ ഓപ്പൺ: പ്രണോയ് രണ്ടാം റൗണ്ടിൽ; അകാനെ യമാഗൂച്ചിക്ക് അട്ടിമറി തോൽവി

മലേഷ്യയുടെ ഡാരന്‍ ലൂയിസിനെ കടുത്ത പോരാട്ടത്തിലാണ് പ്രണോയ് മറികടന്നത്.

മലേഷ്യൻ ഓപ്പൺ  Malaysian open 2022  എച്ച് എസ് പ്രണോയ്  HS Prannoy makes winning start in Malaysian open 2022  പ്രണോയ് മലേഷ്യൻ ഓപ്പൺ രണ്ടാം റൗണ്ടിൽ  അകാനെ യമാഗൂച്ചിക്ക് അട്ടിമറി തോൽവി  akane yamaguchi  viktor Axelsen
മലേഷ്യൻ ഓപ്പൺ: പ്രണോയ് രണ്ടാം റൗണ്ടിൽ; അകാനെ യമാഗൂച്ചിക്ക് അട്ടിമറി തോൽവി
author img

By

Published : Jun 29, 2022, 10:09 AM IST

ക്വാലാലംപൂര്‍: മലേഷ്യൻ ഓപ്പൺ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് വനിത സിംഗിൾസിൽ ലോക ഒന്നാം നമ്പർ ജപ്പാൻ താരം അകാനെ യമാഗൂച്ചി ആദ്യ റൗണ്ടിൽ പുറത്ത്. ഇന്തോനേഷ്യൻ താരം ഗ്രിഗോറിയ മരിസ്‌കയാണ് യമാഗൂച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് അട്ടിമറിച്ചത്. തന്‍റെ പതിവ് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ യമാഗൂച്ചി കാര്യമായ ചെറുത്ത് നിൽപ്പില്ലാതെ കീഴടങ്ങുകയായിരുന്നു. സ്‌കോർ: 21-14, 21-14.

അതേസമയം, അതേസമയം, പുരുഷന്മാരിൽ ലോക ഒന്നാം നമ്പർ വിക്ടർ അക്സെൽസെൻ അനായാസം രണ്ടാം റൗണ്ടിൽ കടന്നു. ഫ്രഞ്ച് താരം ബ്രൈസ് ലെവർഡെസിനെയാണ് അക്സൽസെൻ തോൽപ്പിച്ചത്. സ്‌കോർ: 22-20, 21-7. ഹോങ്കോങിൽ നിന്നുള്ള ലീ ച്യൂക്ക് യിയുവാണ് രണ്ടാം റൗണ്ടിൽ അക്‌സെൽസന്‍റെ എതിരാളി.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യൻ പ്രതീക്ഷയായ മലയാളി താരം എച്ച് എസ് പ്രണോയ് മലേഷ്യയുടെ ഡാരന്‍ ലൂയിസിനെ കടുത്ത പോരാട്ടത്തില്‍ മറികടന്ന് രണ്ടാം റൗണ്ടിലെത്തി. സ്കോര്‍ 21-14, 17-21, 21-18. നേരത്തെ ഇന്തോനേഷ്യന്‍ ഓപ്പണില്‍ സെമിയിലിത്തിയിരുന്ന പ്രണോയ്‌ക്കെതിരെ ആതിഥേയ താരം കടുത്ത പോരാട്ടമാണ് പുറത്തെടുത്തത്.

ആദ്യ ഗെയിം അനായാസം പ്രണോയ് നേടിയപ്പോള്‍ രണ്ടാം ഗെയിമില്‍ കടുത്ത പോരാട്ടം പുറത്തെടുത്ത ലൂയിസ് ഗെയിം സ്വന്തമാക്കി മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മൂന്നാം ഗെയിമില്‍ പ്രണോയ് തന്നെ ജയിച്ചു കയറി. ചൈനീസ് തായ്‌പേയിയുടെ ചോവു ടിന്‍ ചെന്‍ ആണ് രണ്ടാം റൗണ്ടില്‍ പ്രണോയിയുടെ എതിരാളി.

അതിനിടെ, പുരുഷ സിംഗിള്‍സിലെ ഇന്ത്യൻ പ്രതീക്ഷകളായിരുന്ന സായ് പ്രണീതും സമീർ വർമയും ആദ്യറൗണ്ടിൽ പുറത്തായി. സമീര്‍ വര്‍മ ലോക എട്ടാം നമ്പര്‍ താരം മലേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയോട് തോറ്റപ്പോള്‍ പ്രണീത് ഇന്‍ഡോനേഷ്യയുടെ തന്നെ ആന്‍റണി സിനുസുകയോട് തോറ്റ് പുറത്തായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.