ETV Bharat / sports

മാഡ്രിഡ് ഓപ്പണ്‍ : കിരീടം ചൂടി ഒന്‍സ് ജാബ്യുര്‍ ; ഡബ്യു.ടി.എ 1000 കിരീടം നേടുന്ന ആദ്യ അറബ്/ആഫ്രിക്കന്‍ താരം

author img

By

Published : May 8, 2022, 9:39 AM IST

ഫൈനലില്‍ അമേരിക്കയുടെ 12ാം സീഡ് താരം ജെസ്സിക്ക പെഗ്യൂലയെയാണ് എട്ടാം സീഡായ ഒന്‍സ് തോല്‍പ്പിച്ചത്

Madrid Open 2022  Ons Jabeu first Arab woman to win WTA 1000 title  Ons Jabeu vs Jessica Pegula  മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റ്  ഒന്‍സ് ജാബ്യുര്‍  മാഡ്രിഡ് ഓപ്പണ്‍ കിരീടം ടുണീഷ്യന്‍ താരം ഒന്‍സ് ജാബ്യുര്‍
മാഡ്രിഡ് ഓപ്പണ്‍: കിരീടം ചൂടി ഒന്‍സ് ജാബ്യുര്‍; ഡബ്യു.ടി.എ 1000 കിരീടം നേടുന്ന ആദ്യ അറബ്/ആഫ്രിക്കന്‍ താരം

മാഡ്രിഡ് : മാഡ്രിഡ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ വനിത സിംഗിള്‍സ് കിരീടം സ്വന്തമാക്കി ടുണീഷ്യന്‍ താരം ഒന്‍സ് ജാബ്യുര്‍. ഫൈനലില്‍ അമേരിക്കയുടെ 12ാം സീഡ് താരം ജെസ്സിക്ക പെഗ്യൂലയെയാണ് എട്ടാം സീഡായ ഒന്‍സ് തോല്‍പ്പിച്ചത്.

ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ലോക 10ാം നമ്പറായ ഒന്‍സ് 12ാം നമ്പറായ ജെസ്സിക്കയെ കീഴടക്കിയത്. സ്‌കോര്‍: 7-5 0-6 6-2. ഡബ്യു.ടി.എ 1000 ഇവന്‍റായ മാഡ്രിഡ് ഓപ്പണിലെ കിരീടത്തോടെ അവിസ്മരണീയമായ നേട്ടം സ്വന്തമാക്കാന്‍ ഒന്‍സിന് കഴിഞ്ഞു.

ഡബ്യു.ടി.എ 1000 കിരീടം നേടുന്ന ആദ്യ അറബ്/ആഫ്രിക്കന്‍ താരമെന്ന നേട്ടമാണ് ടുണീഷ്യക്കാരിയായ ഒന്‍സ് സ്വന്തം പേരിലാക്കിയത്. കഴിഞ്ഞ വർഷം ബിർമിങ്‌ഹാം വിജയത്തിന് ശേഷം ഒന്‍സിന്‍റെ കരിയറിലെ രണ്ടാമത്തെ കിരീടമാണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.