ബർമിങ്ഹാം : പോർച്ചുഗീസ് യുവതാരം ഫാബിയോ കാർവാലോയെ ടീമിലെത്തിച്ച് ലിവർപൂൾ. ലിവർപൂളും ഫാബിയോയുടെ ടീമായ ഫുൾഹാമും തമ്മിൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. യുവതാരം 2027 വരെയുള്ള കരാർ ലിവർപൂളിൽ ഒപ്പുവച്ചു. 19കാരനായ താരത്തിനായി നേരത്തേ തന്നെ ലിവർപൂൾ രംഗത്ത് ഉണ്ടായിരുന്നു.
-
🔴 Liverpool confirm the signing of Fabio Carvalho.
— UEFA Champions League (@ChampionsLeague) May 23, 2022
The 19-year-old will join officially on 1 July 🤝#UCLfinal pic.twitter.com/l9QJFXjRlk🔴 Liverpool confirm the signing of Fabio Carvalho.
— UEFA Champions League (@ChampionsLeague) May 23, 2022
The 19-year-old will join officially on 1 July 🤝#UCLfinal pic.twitter.com/l9QJFXjRlk🔴 Liverpool confirm the signing of Fabio Carvalho.
— UEFA Champions League (@ChampionsLeague) May 23, 2022
The 19-year-old will join officially on 1 July 🤝#UCLfinal pic.twitter.com/l9QJFXjRlk
ഈ വർഷം മാർച്ചിൽ പോർച്ചുഗൽ അണ്ടർ 21 ടീമിനായി അരങ്ങേറ്റം കുറിച്ച വിങ്ങറും അറ്റാക്കിംഗ് മിഡ്‌ഫീൽഡറുമായ കാർവാലോ, മുമ്പ് യൂത്ത് ലെവലിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചു. 5 മില്യൺ പൗണ്ട് ആയിരിക്കും ട്രാൻസ്‌ഫർ തുക. അടുത്ത പ്രീസീസൺ മുതൽ താരം ലിവർപൂളിന്‍റെ സീനിയർ ടീമിനൊപ്പം ഉണ്ടാകും. ബെൻഫികയുടെ അക്കാദമിയിലൂടെ വളർന്ന് വന്ന താരമാണ് ഫാബിയോ.
അടുത്ത സീസണിൽ ഫുൾഹാമിനെ പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിക്കുന്നതിൽ കാർവാലോ ഒരു പ്രധാന പങ്ക് വഹിച്ചു. മാർക്കോ സിൽവയുടെ ടീം ചാമ്പ്യൻഷിപ്പ് കിരീടം നേടിയപ്പോൾ 36 കളികളിൽ നിന്ന് 10 ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്. 2020-21 സീസണിൽ പ്രീമിയർ ലീഗിൽ ഫുൾഹാമിനായി കാർവാലോ നാല് മത്സരങ്ങളിൽ ഇറങ്ങിയിരുന്നു.
-
Welcome to Aston Villa, @BoubaKamara_4! 🇫🇷 pic.twitter.com/hCnQtudtpe
— Aston Villa (@AVFCOfficial) May 23, 2022 " class="align-text-top noRightClick twitterSection" data="
">Welcome to Aston Villa, @BoubaKamara_4! 🇫🇷 pic.twitter.com/hCnQtudtpe
— Aston Villa (@AVFCOfficial) May 23, 2022Welcome to Aston Villa, @BoubaKamara_4! 🇫🇷 pic.twitter.com/hCnQtudtpe
— Aston Villa (@AVFCOfficial) May 23, 2022
ബൗബക്കർ കമാറ ആസ്‌റ്റൺ വില്ലയിൽ ; ഒളിംപിക് മാഴ്‌സെയുടെ ഡിഫൻസീവ് മിഡ്‌ഫീൽഡറായ ബൗബക്കർ കമാറ ഈ സീസൺ അവസാനത്തോടെ പ്രമിയർ ലീഗ് ക്ലബ്ബായ ആസ്‌റ്റൺ വില്ലയിൽ ചേരും. ഫ്രീ ട്രാൻസ്‌ഫറിലെത്തുന്ന യുവതാരം 2027 വരെയുള്ള അഞ്ചുവർഷത്തെ കരാറാണ് ഒപ്പുവച്ചത്. വരാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങൾക്കായി ഫ്രഞ്ച് സീനിയർ സ്ക്വാഡിൽ ഉൾപ്പെട്ട താരമാണ് കമാറ.
യൂറോപ്യൻ ഫുട്‌ബോളിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന യുവപ്രതിഭകളിൽ ഒരാളെ സ്വന്തമാക്കാൻ കഴിഞ്ഞതിൽ സന്തുഷ്‌ടനാണെന്നാണ് വില്ല മാനേജർ സ്റ്റീവൻ ജെറാർഡ് പറഞ്ഞത്. ലീഗ് വണ്ണിൽ മാഴ്‌സെയെ രണ്ടാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് 22 കാരനായ കമാറ. മാഴ്സെയുടെ യുവനിരയിലൂടെ വന്ന കമാര, ടീമിനായി നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.