ETV Bharat / sports

Ligue 1| മെസിയും എംബാപ്പെയും തിളങ്ങി, സെന്‍റ് എറ്റിയനെ തോൽപ്പിച്ച് പിഎസ്‌ജി

ഫ്രഞ്ച് താരം കെലിയൻ എംബാപ്പെ നേടിയ രണ്ട് ഗോളുകളും മെസിയുടെ പാസുകളില്‍

author img

By

Published : Feb 27, 2022, 10:53 AM IST

ligue 1 results  PSG vs Saint-Etienne  PSG defeat Saint-Etienne  മെസിയും എംബാപ്പെയും തിളങ്ങി  സെന്‍റ് എറ്റിയനെ തോൽപ്പിച്ച് പിഎസ്‌ജി  Lionel Messi and Kylian Mbappe shines for PSG
Ligue 1: മെസിയും എംബാപ്പെയും തിളങ്ങി, സെന്‍റ് എറ്റിയനെ തോൽപ്പിച്ച് പിഎസ്‌ജി

പാരീസ് : ഫ്രഞ്ച് ലീഗില്‍ രണ്ട് അസിസ്‌റ്റുമായി മെസി തിളങ്ങിയ മത്സരത്തില്‍ പിഎസ്‌ജിക്ക് ജയം. സെന്‍റ് എറ്റിയനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. 26 മത്സരങ്ങളിൽ നിന്നായി 62 പോയിന്‍റോടെ ലീഗിൽ ബഹുദൂരം മുന്നിലാണ് പിഎസ്‌ജി.

മത്സരത്തിന്‍റെ 16-ാം മിനിറ്റിൽ ഡെന്നിസ് നേടിയ ഗോളിൽ സെന്‍റ് എറ്റിയനാണ് കളിയിലാദ്യം മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് ലയണൽ മെസിയുടെ ത്രൂ ബോളിൽ നിന്ന് കെലിയൻ എംബാപ്പെ പിഎസ്‌ജിയെ മത്സരത്തിൽ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പിഎസ്‌ജി മത്സരത്തിൽ ലീഡെടുത്തു. ഇത്തവണയും മെസിയുടെ മികച്ച പാസിൽ നിന്നാണ് എംബാപ്പെ രണ്ടാം ഗോൾ കണ്ടെത്തിയത്. ലീഗിൽ മെസിയുടെ പത്താം അസിസ്റ്റ് ആയിരുന്നു ഇത്. 52-ാംമിനിറ്റിൽ എംബാപ്പെയുടെ ക്രോസിൽ നിന്ന് ഹെഡറിലൂടെ ഡാനിലോ ആണ് പി.എസ്.ജിയുടെ ഗോൾ വേട്ട അവസാനിപ്പിച്ചത്.

ALSO READ:ചെന്നൈയിനെതിരെ മൂന്നടിച്ച് ബ്ലാസ്‌റ്റേഴ്‌സ്; പ്ലേ ഓഫ് സാധ്യത സജീവം

മനോഹരമായ ഫുട്‌ബോൾ ആണ് പലപ്പോഴും കാണാനായത്. എന്നാൽ പലപ്പോഴും നിർഭാഗ്യവും മെസിക്ക് അവസരങ്ങൾ മുതലാക്കാനാവാത്തതും പി.എസ്.ജിയുടെ ഗോളുകൾ മൂന്നിൽ നിർത്തി.

സീസണിൽ ഫ്രഞ്ച് ലീഗിൽ അസിസ്റ്റുകളുടെ എണ്ണത്തിൽ മുൻപന്തിയിലെത്തിയിരിക്കുകയാണ് മെസി. തുടർച്ചയായി കഴിഞ്ഞ അഞ്ച് ലീഗ് വൺ മത്സരങ്ങളിലും അസിസ്റ്റുകൾ നേടാൻ മെസിക്ക് സാധിച്ചിരുന്നു. എംബാപ്പെയ്ക്കും നിലവിൽ 10 അസിസ്റ്റുകൾ ഉണ്ടെങ്കിലും മത്സരങ്ങൾ കുറവ് മെസിക്കാണ്.

മെസി പി.എസ്.ജിയിൽ മികവ് കാണിക്കുന്നില്ലെന്ന വിമർശനത്തിന് താരം കളത്തിൽ മറുപടി നൽകുന്നതിന്‍റെ സൂചനയായാണ് ഈ പ്രകടനം വിലയിരുത്തപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.