ETV Bharat / sports

LA LIGA | തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്, ബാഴ്‌സലോണയ്ക്ക് സമനിലപ്പൂട്ടിട്ട് ഗ്രനാഡ

റയലിന്‍റെ ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്

Real Madrid beat Valencia  LA LIGA  LA LIGA score  Barcelona  സ്‌പാനിഷ് ലാ ലിഗ  റയൽ മാഡ്രിഡിന് തകപ്പൻ ജയം  വലൻസിയയെ തകർത്ത് റയൽ  ബാഴ്‌സയെ സമനിലയിൽ കുരുക്കി ഗ്രനാഡ
LA LIGA: തകർപ്പൻ ജയവുമായി റയൽ മാഡ്രിഡിന്, ബാഴ്‌സലോണക്ക് സമനിലപ്പൂട്ടിട്ട് ഗ്രനാഡ
author img

By

Published : Jan 9, 2022, 1:18 PM IST

മാഡ്രിഡ് : സ്‌പാനിഷ് ലാ ലിഗയിൽ കരുത്തരായ റയൽ മാഡ്രിഡിന് തകപ്പൻ ജയം. വലൻസിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയൽ പരാജയപ്പെടുത്തിയത്. കരിം ബെന്‍സേമ, വിനീഷ്യസ് ജൂനിയര്‍ എന്നിവരുടെ ഇരട്ടഗോള്‍ പ്രകടനമാണ് റയലിന്‍റെ വിജയത്തിന് ചുക്കാൻ പിടിച്ചത്.

പതിഞ്ഞ താളത്തിൽ തുടങ്ങിയ മത്സരത്തിന്‍റെ 43-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ കരിം ബെന്‍സേമയാണ് റയലിനായി ആദ്യ ഗോൾ നേടിയത്. ഇതോടെ ഒരു ഗോളിന്‍റെ ലീഡുമായി മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയിൽ ആക്രമണത്തോടെയാണ് റയൽ തുടങ്ങിയത്. 52-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയര്‍ റയലിന്‍റെ രണ്ടാം ഗോൾ നേടി. തൊട്ടുപിന്നാലെ 61-ാം മിനിട്ടിലും തകർപ്പനൊരു ഗോളിലൂടെ താരം വലൻസിയയെ ഞെട്ടിച്ചു.

ഇതോടെ മറുപടി ഗോളിനായി കിണഞ്ഞുശ്രമിച്ച വലൻസിയ 76-ാം മിനിട്ടിൽ ലക്ഷ്യം കണ്ടു. ഗോന്‍കാലോ ഗ്യൂഡ്‌സിന്‍റെ വകയായിരുന്നു ഗോൾ. എന്നാൽ 88-ാം മിനിട്ടിൽ കരിം ബെന്‍സേമ തന്‍റെ രണ്ടാമത്തെ ഗോളും നേടി മത്സരം കൈപ്പിടിയിലൊതുക്കി.

വിജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള സെവിയ്യയുമായി ഒന്നാം സ്ഥാനത്തുള്ള റയലിന്‍റെ പോയിന്‍റ് വ്യത്യാസം എട്ടായി മാറി. 21 മത്സരങ്ങളിൽ നിന്ന് 49 പോയിന്‍റാണ് റയലിനുള്ളത്. 19 മത്സരങ്ങളില്‍നിന്ന് 41 പോയിന്‍റാണ് സെവ്വിയക്കുള്ളത്. 28 പോയിന്‍റുമായി ഒൻപതാം സ്ഥാനത്താണ് വലൻസിയ.

ബാഴ്‌സക്ക് സമനില

അതേസമയം മറ്റൊരു മത്സരത്തിൽ കുഞ്ഞൻമാരായ ഗ്രനാഡ ബാഴ്‌സലോണയെ സമനിലയിൽ കുരുക്കി. മത്സരത്തിൽ ഇരുവരും ഓരോ ഗോൾ വീതം നേടി. 57-ാം മിനിട്ടിൽ ലൂക്ക് ഡി ജോങാണ് ബാഴ്‌സയ്ക്കായി ഗോൾ നേടിയത്. എന്നാൽ 89-ാം മിനിട്ടിൽ അന്‍റോണിയോ പൗർത്താസിലൂടെ ഗ്രനാഡ തിരിച്ചടിക്കുകയായിരുന്നു.

സമനിലയോടെ 20 മത്സരങ്ങളിൽ നിന്ന് 32 പോയിന്‍റുമായി ബാഴ്‌സ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 20 മത്സരങ്ങളിൽ നിന്ന് 24 പോയിന്‍റുള്ള ഗ്രനാഡ പട്ടികയിൽ 12-ാം സ്ഥാനത്താണ്.

ALSO READ: ISL | ജയം ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് ; എതിരാളികൾ കരുത്തരായ ഹൈദരാബാദ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.