ബാഴ്‌സലോണ: ഒരുഗോള്‍ നേടുകയും മൂന്ന് ഗോളിന് വഴിയൊരുക്കുകയും ചെയ്‌ത ഒസ്‌മാന്‍ ഡെംബെലയുടെ കരുത്തില്‍ അത്‌ലറ്റിക്ക് ബില്‍ബാവോയെ തകര്‍ത്ത് സ്‌പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ. സ്‌പോട്ടിഫൈ കാംപ്‌നൗ സ്‌റ്റേഡിയത്തില്‍ നടന്ന പതിനൊന്നാം റൗണ്ട് മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം.
12-ാം മിനിട്ടില്‍ വിങ്ങര്‍ ഒസ്‌മാന്‍ ഡെംബെലയാണ് ബാഴ്‌സയുടെ ഗോള്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് സെര്‍ജി റോബെര്‍ട്ടോയാണ് രണ്ടാം ഗോള്‍ നേടിയത്. 18-ാം മിനിട്ടിലായിരുന്നു മത്സരത്തിലെ രണ്ടാം ഗോള്‍.
-
FULL TIME! #BarçaAthletic pic.twitter.com/rQlZkJCRKX
— FC Barcelona (@FCBarcelona) October 23, 2022 " class="align-text-top noRightClick twitterSection" data="
">FULL TIME! #BarçaAthletic pic.twitter.com/rQlZkJCRKX
— FC Barcelona (@FCBarcelona) October 23, 2022FULL TIME! #BarçaAthletic pic.twitter.com/rQlZkJCRKX
— FC Barcelona (@FCBarcelona) October 23, 2022
പിന്നാലെ നാല് മിനിട്ടിന് ശേഷം ബാഴ്‌സ ലീഡ് മൂന്നായി ഉയര്‍ത്തി. 22-ാം മിനിട്ടില്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയായിരുന്നു ഗോള്‍ സ്‌കോറര്‍. മൈതാനത്തിന്‍റെ ഇടത് വശത്തിലൂടെ ബോക്‌സിനുള്ളില്‍ പ്രവേശിച്ച ഡെംബെല നല്‍കിയ പാസ് സ്വീകരിച്ച ലെവ ഇടത് കാലുകൊണ്ട് പന്ത് വലയിലെത്തിച്ചു.
പത്ത് മിനിട്ട് വ്യത്യാസത്തില്‍ ആദ്യ മൂന്ന് ഗോള്‍ നേടിയ ബാഴ്‌സ പിന്നീട് രണ്ടാം പകുതിയിലാണ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. പെഡ്രിക്ക് പകരക്കാരനായിറങ്ങിയ ഫെറാന്‍ ടോറസായിരുന്നു ബാഴ്‌സയ്‌ക്കായി നാലാം ഗോള്‍ നേടിയത്. 73-ാം മിനിട്ടിലായിരുന്നു ഡെംബലെ നല്‍കിയ ത്രൂ ബോള്‍ സ്വീകരിച്ച് ടോറസ് ലക്ഷ്യം കണ്ടത്.