ദോഹ: 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്‍റെ ഭാഗ്യചിഹ്നം ഫിഫ പുറത്തിറക്കി. പന്ത് തട്ടുന്ന അറബ് ബാലന്‍ ‘ലഈബ്’ ആണ് ഭാഗ്യചിഹ്നം. അറബിയിൽ 'പ്രതിഭാധനനായ കളിക്കാരന്‍' എന്ന അര്‍ഥം വരുന്ന വാക്കാണിത്. ലോകകപ്പ് ഫുട്‌ബോളിന്‍റെ ഗ്രൂപ്പ്ഘട്ട നറുക്കെടുപ്പുമായി ബന്ധപ്പെട്ട ചടങ്ങിന് മുന്നോടിയായാണ് ഫിഫ ഭാഗ്യചിഹ്നം പുറത്തിറക്കിയത്.
-
La’eeb is here to share his love of football with fans worldwide!#FinalDraw | #FIFAWorldCup
— FIFA WORLD CUP (@FIFAWorldCupQTR) April 1, 2022 " class="align-text-top noRightClick twitterSection" data="
pic.twitter.com/bSOihCZXjs
">La’eeb is here to share his love of football with fans worldwide!#FinalDraw | #FIFAWorldCup
— FIFA WORLD CUP (@FIFAWorldCupQTR) April 1, 2022
pic.twitter.com/bSOihCZXjsLa’eeb is here to share his love of football with fans worldwide!#FinalDraw | #FIFAWorldCup
— FIFA WORLD CUP (@FIFAWorldCupQTR) April 1, 2022
pic.twitter.com/bSOihCZXjs
ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം ഗ്രൂപ്പ്ഘട്ട നറക്കെടുപ്പിന്‍റെ കുറച്ച് മണിക്കൂറുകള്‍ക്ക് മുന്‍പാണ് പുറത്തിറക്കിയത്. ‘ഹയ്യാ ഹയ്യാ’ എന്നാണ് ഗാനത്തിന്‍റെ പേര്. അമേരിക്കന്‍ ഗായകന്‍ ട്രിനിഡാഡ് കര്‍ഡോന, നൈജീരിയന്‍ ഗായകന്‍ ഡേവിഡോ, ഖത്തറി സംഗീതജ്ഞയും സ്‌റ്റേജ് ആര്‍ട്ടിസ്റ്റുമായ ഐഷ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ALSO READ: Qatar World Cup 2022 | ജർമനിയും സ്‌പെയിനും ഒരു ഗ്രുപ്പിൽ, മെസിയും ലെവൻഡോസ്‌കിയും നേർക്കുനേർ
-
Hayya Hayya (Better Together) is the first single of the multi-song #FIFAWorldCup Qatar 2022™ Official Soundtrack 🎶
— FIFA World Cup (@FIFAWorldCup) April 1, 2022 " class="align-text-top noRightClick twitterSection" data="
">Hayya Hayya (Better Together) is the first single of the multi-song #FIFAWorldCup Qatar 2022™ Official Soundtrack 🎶
— FIFA World Cup (@FIFAWorldCup) April 1, 2022Hayya Hayya (Better Together) is the first single of the multi-song #FIFAWorldCup Qatar 2022™ Official Soundtrack 🎶
— FIFA World Cup (@FIFAWorldCup) April 1, 2022
ആഫ്രിക്ക - അമേരിക്ക - മധ്യേഷന്‍ സംഗീത മിശ്രിതത്തിലൂടെ എങ്ങനെ ഫുട്‌ബോളിനും സംഗീതത്തിനും ലോകത്തെ ഒന്നിപ്പിക്കാന്‍ കഴിയും എന്നതാണ് ഗാനത്തിന്‍റെ പ്രമേയമെന്ന് ഫിഫ വ്യക്തമാക്കി. 1962 മുതലാണ് ഫിഫ ഔദ്യോഗിക ലോകകപ്പ് ഗാനങ്ങളും പ്രൊമോഷണല്‍ ഗാനങ്ങളും അവതരിപ്പിക്കുന്ന രീതിക്ക് തുടക്കം കുറിച്ചത്. അവിടുന്നിങ്ങോട്ട് 15 ലോകകപ്പുകള്‍ക്കു വേണ്ടി വിവിധ ഭാഷകളിലായി 50 ഓളം ഗാനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.