ETV Bharat / sports

സ്വിസ് ഓപ്പൺ: ശ്രീകാന്തിന് വിജയത്തുടക്കം, മാളവികയ്‌ക്ക് തോല്‍വി

പുരുഷ സിംഗിള്‍സ് മത്സരത്തില്‍ ഡെന്മാർക്കിന്‍റെ മാഡ്‌സ് ക്രിസ്റ്റഫേഴ്‌സനെയാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്.

Kidambi Srikanth vs Mads Christophersen  Malvika Bansod  Kidambi Srikanth  Kidambi Srikanth into the second round of the Swiss Open  Swiss Open  Srikanth thrashes Christophersen  സ്വിസ് ഓപ്പൺ  കിഡംബി ശ്രീകാന്ത്  മാളവിക ബൻസോദ്
സ്വിസ് ഓപ്പൺ: ശ്രീകാന്തിന് വിജയത്തുടക്കം, മാളവികയ്‌ക്ക് തോല്‍വി
author img

By

Published : Mar 23, 2022, 7:27 PM IST

ബേസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): സ്വിസ് ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തിന് വിജയത്തുടക്കം. പുരുഷ സിംഗിള്‍സ് മത്സരത്തില്‍ ഡെന്മാർക്കിന്‍റെ മാഡ്‌സ് ക്രിസ്റ്റഫേഴ്‌സനെയാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്. 32 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജയം പിടിച്ചത്.

സ്‌കോര്‍: 21-16, 21-17. വിജയത്തോടെ ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ പ്രവേശിക്കാന്‍ ശ്രീകാന്തിനായി. ബേസലിലെ സെന്‍റ് ജേക്കബ്ഷാലെയിൽ കോർട്ട് 1ലാണ് മത്സരം നടന്നത്.

മാളവിക ബൻസോദിന് തോല്‍വി: വനിതകളുടെ സിംഗിള്‍സ് വിഭാഗത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ താരം മാളവിക ബൻസോദ് പരാജയപ്പെട്ടു. ഫ്രാൻസിന്‍റെ ക്വി ഷൂഫെയ്‌ക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. 42 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ 21-16, 21-17 എന്ന സ്‌കോറിനാണ് മാളവികയുടെ തോല്‍വി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.