ടൂറിൻ: കോപ്പ ഇറ്റാലിയയിൽ തകർപ്പൻ ജയത്തോടെ സെമിഫൈനലിലേക്ക് യോഗ്യത നേടി യുവന്‍റസ്. ക്വാർട്ടർ ഫൈനലിൽ സസുവോളോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് യുവന്‍റസ് സെമിയിൽ പ്രവേശിച്ചത്. സെമിയിൽ ഫിയറന്‍റീനയാണ് യുവന്‍റസിന്‍റെ എതിരാളികൾ.
-
𝗗𝗨𝗦𝗔𝗡 𝗦𝗘𝗔𝗟𝗦 𝗧𝗛𝗘 𝗦𝗘𝗠𝗜𝗦 𝗔𝗧 𝗧𝗛𝗘 𝗗𝗘𝗔𝗧𝗛!!! 🔥🏆✅ #JuveSassuolo #CoppaItaliaFrecciarossa #ForzaJuve pic.twitter.com/YxKFwrHnL0
— JuventusFC (@juventusfcen) February 10, 2022 " class="align-text-top noRightClick twitterSection" data="
">𝗗𝗨𝗦𝗔𝗡 𝗦𝗘𝗔𝗟𝗦 𝗧𝗛𝗘 𝗦𝗘𝗠𝗜𝗦 𝗔𝗧 𝗧𝗛𝗘 𝗗𝗘𝗔𝗧𝗛!!! 🔥🏆✅ #JuveSassuolo #CoppaItaliaFrecciarossa #ForzaJuve pic.twitter.com/YxKFwrHnL0
— JuventusFC (@juventusfcen) February 10, 2022𝗗𝗨𝗦𝗔𝗡 𝗦𝗘𝗔𝗟𝗦 𝗧𝗛𝗘 𝗦𝗘𝗠𝗜𝗦 𝗔𝗧 𝗧𝗛𝗘 𝗗𝗘𝗔𝗧𝗛!!! 🔥🏆✅ #JuveSassuolo #CoppaItaliaFrecciarossa #ForzaJuve pic.twitter.com/YxKFwrHnL0
— JuventusFC (@juventusfcen) February 10, 2022
തുടക്കം മുതൽ ആക്രമിച്ച് കളിച്ച യുവന്‍റസ് മത്സരത്തിന്‍റെ മൂന്നാം മിനിട്ടിൽ തന്നെ ആദ്യ ഗോൾ നേടി. സൂപ്പർ താരം ഡിബാലയിലൂടെയായിരുന്നു യുവന്‍റസിന്‍റെ മുന്നേറ്റം. എന്നാൽ 24-ാം മിനിട്ടിൽ ഹാമെദ് ട്രയോരെയിലൂടെ സസുവോളോ തീരിച്ചടിച്ചു. ഇതോടെ ആദ്യ പകുതി ഒരോ ഗോളുകൾ വീതം നേടി ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞു.
ALSO READ: IND VS WI: ഹാട്രിക്ക് വിജയത്തോടെ പരമ്പര തൂത്ത് വാരാൻ ഇന്ത്യ; മൂന്നാം ഏകദിനം ഇന്ന്
പതിഞ്ഞ താളത്തിലാണ് രണ്ടാം പകുതി ആരംഭിച്ചത്. ഒരു ഘട്ടത്തിൽ മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും 88-ാം മിനിട്ടിൽ വ്ലാഹോവിച്ചിലൂടെ യുവന്‍റസ് ലീഡ് നേടി. ഡിബാസയിൽ നിന്ന് കിട്ടിയ പന്ത് മനോഹരമായ ഷോട്ടിലൂടെ ഗോൾ വലയിൽ എത്തുകയായിരുന്നു.
അതേ സമയം മത്സരത്തിലുടനീളം തകർപ്പൻ പ്രകടനമാണ് സസുവോളോയും കാഴ്‌ചവെച്ചത്. പന്തടക്കത്തിലും പാസിങ്ങിലും യുവന്‍റസിനെക്കാൾ മികച്ച് നിന്നതും സസുവോളോ തന്നെയായിരുന്നു.