ETV Bharat / sports

Jurgen Klopp On Mohamed Salah Transfer To Al Ittihad 'സലാ ഞങ്ങളുടെ മുത്ത്'; ഒരു സൗദി ക്ലബിനും വിട്ടുകൊടുക്കില്ലെന്ന് യര്‍ഗന്‍ ക്ലോപ്പ് - മുഹമ്മദ് സലാ ട്രാന്‍സ്‌ഫര്‍

Jurgen Klopp on Al Ittihad for mohamed salah transfer മുഹമ്മദ് സലാ സൗദി ക്ലബ് അൽ ഇത്തിഹാദിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ്.

Jurgen Klopp on Mohamed Salah transfer  Jurgen Klopp on Mohamed Salah  Mohamed Salah transfer  Liverpool  Al Ittihad  cristiano ronaldo  Jurgen Klopp  Mohamed Salah  യര്‍ഗന്‍ ക്ലോപ്പ്  മുഹമ്മദ് സലാ  മുഹമ്മദ് സലാ ട്രാന്‍സ്‌ഫര്‍  ലിവര്‍പൂള്‍
Jurgen Klopp on Mohamed Salah transfer to Al Ittihad
author img

By ETV Bharat Kerala Team

Published : Aug 25, 2023, 8:57 PM IST

ലണ്ടന്‍: ലിവർപൂളിന്‍റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായും സൗദിയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു (Mohamed salah transfer). സൗദി പ്രോ ലീഗ് ടീമായ അൽ ഇത്തിഹാദ് (Al Ittihad) ശ്രമിന്‍റെ ഓഫറില്‍ ഈജിപ്‌ഷ്യന്‍ താരത്തിന് താത്‌പര്യമുണ്ട്. അല്‍ നസ്‌റില്‍ (Al nassr) ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് (cristiano ronaldo) നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് 31-കാരനായ അൽ ഇത്തിഹാദ് ഓഫര്‍ ചെയ്‌തതെന്നുമായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ സൗദി അറേബ്യയിലേക്കുള്ള മുഹമ്മദ് സലായുടെ ഭാവി നീക്കത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ ശക്തമായി തള്ളിക്കളഞ്ഞിരിക്കുകയാണ് ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് (Jurgen Klopp On Mohamed Salah Transfer To Al Ittihad). സലായുമായി ബന്ധപ്പെട്ട് ഒരു ഓഫറും വന്നിട്ടില്ലാണ് യര്‍ഗന്‍ ക്ലോപ്പ് (Jurgen Klopp) പറയുന്നത്.

"ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ കൂടുതലായി ഒന്നും തന്നെയില്ല. ഞങ്ങള്‍ക്ക് മുന്നില്‍ ഒരു ഓഫറും വന്നിട്ടില്ല. മുഹമ്മദ് സലാ ലിവർപൂൾ താരമാണ്", യര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു. ഇനി സലായ്‌ക്കായി എന്തെങ്കിലും ഓഫര്‍ വന്നാല്‍ തന്നെ ലിവര്‍പൂളിന്‍റെ പ്രതികരണം നെഗറ്റീവ് ആയിരിക്കും. താരം ക്ലബിനോട് നൂറ് ശതമാനവും പ്രതിജ്ഞാബദ്ധനാണെന്നും ക്ലോപ്പ് വ്യക്തമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളത്തില്‍ ഇതു സംബന്ധിച്ച ചോദ്യത്തോടാണ് ക്ലോപ്പിന്‍റെ പ്രതികരണം.

മുഹമ്മദ് സലായുടെ (Mohamed Salah) സൗദി അറേബ്യയിലേക്കുള്ള നീക്കത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ ആരംഭിച്ചിരുന്നു. പിന്നീട് പലതവണ വിഷയം ഉയര്‍ന്നതോടെ താരത്തിന്‍റെ ഏജന്‍റ് റാമി അബ്ബാസ് പ്രതികരണവുമായി രംഗത്ത് എത്തി. റിപ്പോര്‍ട്ടുകള്‍ തള്ളിയ റാമി അബ്ബാസ് സലാ റെഡ്‌സിനൊപ്പം തുടരുമെന്നായിരുന്നു ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

"ഈ വർഷം ലിവർപൂൾ വിടുന്നത് ഞങ്ങൾ പരിഗണിച്ചിരുന്നെങ്കിൽ, കഴിഞ്ഞ സമ്മറില്‍ ഞങ്ങൾ ക്ലബുമായുള്ള കരാർ പുതുക്കില്ലായിരുന്നു. മുഹമ്മദ് സഹാ ലിവർപൂളിനോട് പ്രതിജ്ഞാബദ്ധനാണ്"- എന്നായിരുന്നു റാമി അബ്ബാസ് ട്വിറ്ററില്‍ വ്യക്തമാക്കിയത്. പ്രീമിയര്‍ ലീഗില്‍ ചെമ്പടയ്‌ക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡ് നേടിയ താരമാണ് മുഹമ്മദ് സാല. കഴിഞ്ഞ സീസണിലാണ് ക്ലബിന്‍റെ ഇതിഹാസ താരം റോബി ഫൗളറുടെ റെക്കോഡ്‌ സലാ പഴങ്കഥയാക്കിയത്. 128 ഗോളുകള്‍ നേടിയായിരുന്നു റോബി ഫൗളര്‍ റെക്കോഡിട്ടത്.

അതേസമയം യൂറോപ്പില്‍ നിന്നും സൗദി പ്രോ ലീഗിലേക്ക് താരങ്ങളുടെ ഒഴിക്ക് തുടരുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാത പിന്തുടര്‍ന്ന് സാദിയോ മാനെ (Sadio Mane), കരീം ബെന്‍സേമ (Karim Benzema), എന്‍ഗോളോ കാന്‍റെ (N'Golo Kante), ഖാലിദൗ കൗലിബാലി (Kalidou Koulibaly) തുടങ്ങിയവര്‍ക്ക് പിന്നാലെ ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്‌മറും (Neymar) സൗദി ക്ലബുമായി കരാറിലെത്തിയിരുന്നു.

അല്‍ ഹിലാല്‍ (Al Hilal) ആണ് നെയ്‌മറെ കൂടാരത്തില്‍ എത്തിച്ചത്. ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുമായുള്ള ആറ് വര്‍ഷത്തോളം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് താരത്തിന്‍റെ വരവ്. പിഎസ്‌ജിയുമായി നെയ്‌മര്‍ക്ക് രണ്ട് വര്‍ഷത്തെ കരാര്‍ കൂടി ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ഇത് അവസാനിപ്പിക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു.

ALSO READ: Neymar Coming to India സുൽത്താൻ വരുന്നു ഇന്ത്യൻ മണ്ണിലേക്ക്; മുംബൈ സിറ്റി എഫ്‌സിക്കെതിരെ കളിക്കാൻ നെയ്‌മറിന്‍റെ അൽ ഹിലാൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.