ETV Bharat / sports

ക്രിസ്റ്റ്യാനോയുടെ കൈയൊപ്പ്‌ ചാലിശേരിയിലെത്തി; താരം ഒപ്പിട്ട ജേഴ്‌സിയുമായി ഒരു 'ദുബായിക്കാരന്‍' - ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ചാലിശേരി പെരുമണ്ണൂർ കിണറമാക്കൽ ഷെഫീഖാണ് (ചെപ്പു) ക്രിസ്റ്റ്യാനോയില്‍ നിന്നും നേരിട്ട് ലഭിച്ച സ്‌നേഹ സമ്മാനം നാട്ടിലെത്തിച്ചത്‌.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒപ്പുവെച്ച ജേഴ്‌സി  Jersey signed by Cristiano Ronaldo  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  Cristiano Ronaldo
ക്രിസ്റ്റ്യാനോയുടെ കൈയൊപ്പ്‌ ചാലിശേരിയിലെത്തി; താരം ഒപ്പിട്ട ജേഴ്‌സിയുമായി ഒരു 'ദുബായിക്കാരന്‍'
author img

By

Published : Mar 29, 2022, 1:54 PM IST

പാലക്കാട്: നിങ്ങളിതു കാണുക, നിങ്ങളിതു കാണുക, കാൽപ്പന്തുകളിയുടെ രാജകുമാരൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൈയൊപ്പ്‌ പതിഞ്ഞ ടി ഷർട്ട്‌ പാലക്കാട് ജില്ലയിലെ ചാലിശേരിയിലെത്തിയിരിക്കുന്നു. ചാലിശേരി പെരുമണ്ണൂർ കിണറമാക്കൽ ഷെഫീഖാണ് (ചെപ്പു) ക്രിസ്റ്റ്യാനോയില്‍ നിന്നും നേരിട്ട് ലഭിച്ച സ്‌നേഹ സമ്മാനം നാട്ടിലെത്തിച്ചത്‌. ദുബായ് എക്സ്പോയിൽവച്ചാണ്‌ താരം ഷെഫീഖിന് ജേഴ്‌സിയിൽ ഒപ്പ് നൽകിയത്‌.

കഴിഞ്ഞ ദിവസം ലീവിന് ചാലിശേരിയിലെത്തിയ ഷെഫീഖ് നിരവധി കായിക താരങ്ങളെ സംഭാവന ചെയ്‌ത ജിസിസി ക്ലബ്ബിന് ജേഴ്‌സി നൽകി. ജേഴ്‌സി ചില്ലിട്ട്‌ ഫ്രെയിം ചെയ്‌താണ്‌ ഷെഫീഖ്‌ എത്തിച്ചത്‌. ക്ലബ് സെക്രട്ടറി പിസി തോംസൺ, ട്രഷറർ എഎം ഇക്ബാൽ, ജോയിന്‍റ് സെക്രട്ടറി നൗഷാദ് മുക്കൂട്ട എന്നിവരും ഫുട്ബോൾ താരങ്ങളും ചേർന്ന് ജേഴ്‌സി ഏറ്റുവാങ്ങി.

also read: ഐപിഎല്‍: ആവേശപ്പോരില്‍ ലഖ്‌നൗവിനെ വീഴ്‌ത്തി; ഗുജറാത്തിന് വിജയത്തുടക്കം

താരത്തിനൊപ്പം ചെലവഴിച്ച അപൂർവ നിമിഷങ്ങളെക്കുറിച്ച് ഷെഫീഖ് സംസാരിച്ചു. നിരവധി പേരാണ് ജേഴ്‌സിക്കൊപ്പം നിന്ന് സെൽഫിയെടുക്കുവാൻ ക്ലബ് ഹൗസിൽ എത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.