ഉലാന്‍ ഉദെ: റഷ്യയില്‍ നടക്കുന്ന ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ ഷിപ്പില്‍ ജമുനാ ബോറോയിലൂടെ ഇന്ത്യ മൂന്നാമത്തെ മെഡലും ഉറപ്പിച്ചു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലില്‍ ജർമ്മനിയുടെ ഉർസുലാ ഗോട്ട്‌ലോബിനെ പരാജയപെടുത്തി ജമുനാ ബോറോ സെമി ഫൈനലില്‍ കടന്നു.
ഇടിക്കൂട്ടില്‍ മികച്ച പ്രകടനമാണ് ജമുനാ പുറത്തെടുത്തത്. 4-1നാണ് ജാമുനയുടെ വിജയം. 54 കിലോ വിഭാഗത്തിലാണ് താരം മത്സരിച്ചത്. ശനിയാഴ്ച്ച നടക്കുന്ന സെമി ഫൈനലില്‍ ജമുനാ ഹുയാങ് ഹസിആഓ-വെന്നിനെ നേരിടും. നേരത്തെ ഇന്ത്യയുടെ മേരി കോമും മഞ്ചു റാണിയും സെമിയില്‍ കടന്നിരുന്നു.