ETV Bharat / sports

ISL : പരിശീലകൻ കിക്കോ റാമിറസിനെ ഒഡിഷ എഫ്‌സി പുറത്താക്കി

കേരള ബ്ലാസ്‌റ്റേഴ്‌സിനോടേറ്റ തോല്‍വിക്ക് പിന്നാലെയാണ് മുഖ്യ പരിശീലകനെ പുറത്താക്കാന്‍ ക്ലബ് തീരുമാനിച്ചത്

ISL  Odisha FC part ways with head coach Kiko Ramirez  പരിശീലകൻ കിക്കോ റാമിറസിനെ ഒഡിഷ എഫ്‌സി പുറത്താക്കി  ഐഎസ്‌എല്‍  കിക്കോ റാമിറസ്
ISL: പരിശീലകൻ കിക്കോ റാമിറസിനെ ഒഡിഷ എഫ്‌സി പുറത്താക്കി
author img

By

Published : Jan 15, 2022, 10:23 AM IST

ഭുവനേശ്വര്‍ : ഐഎസ്‌എല്‍ ക്ലബ് ഒഡിഷ എഫ്‌സി സ്പാനിഷ് പരിശീലകൻ കിക്കോ റാമിറസുമായി വേര്‍പിരിഞ്ഞു. റാമിറസുമായുള്ള കരാര്‍ റദ്ദാക്കിയതായി ഒഡിഷ എഫ്‌സി അറിയിച്ചു.

“ഈ തീരുമാനം വളരെ ബുദ്ധിമുട്ടുള്ളതാണ്, ക്ലബ് ഉടമകളും മാനേജ്‌മെന്റും നിസാരമായി എടുത്ത ഒന്നല്ല” ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.

ടീമിന്‍റെ സാങ്കേതിക സമിതി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇതുസംബന്ധിച്ച തീരുമാനം. കിക്കോയുടെ പ്രയത്‌നങ്ങൾക്ക് നന്ദി അറിയിക്കുന്നതായും ക്ലബ് അറിയിച്ചു.

also read: 'ഇനി ഒരു അവസരം നൽകുന്നതിൽ അർഥമില്ല'; രഹാനയുടെ മോശം ഫോമിനെ വിമർശിച്ച് മഞ്ജരേക്കർ

ബുധനാഴ്‌ച നടന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനോടേറ്റ തോല്‍വിക്ക് പിന്നാലെയാണ് മുഖ്യ പരിശീലകനെ പുറത്താക്കാന്‍ ക്ലബ് തീരുമാനിച്ചത്. മത്സരത്തില്‍ ഏകപക്ഷീമായ രണ്ട് ഗോളുകള്‍ക്കാണ് ഒഡിഷ തോല്‍വി വഴങ്ങിയിരുന്നത്.

നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് സംഘമുള്ളത്. പത്ത് മത്സരങ്ങളില്‍ നിന്നും നാല് ജയവും ഒരു സമനിലയും നേടിയ സംഘം അഞ്ച് തോല്‍വികളും വഴങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.