പനാജി: ഐഎസ്എല്ലിലെ ജീവന് മരണപ്പോരാട്ടത്തില്‍ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് ജയിച്ച് കരയറിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കേക്ക് കയറിയ ബ്ലാസ്റ്റേഴ്സ് സെമി പ്രതീക്ഷകള്‍ സജീവമാക്കി. മുംബൈ അഞ്ചാമതെത്തി.
ബ്ലാസ്റ്റേഴ്സിനായി ആല്‍വാരോ വാസ്ക്വസ് ഇരട്ടഗോള്‍ നേടിയപ്പോള്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ലക്ഷ്യം കണ്ടു. ഡിഗോ മൗറീഷ്യോയാണ് മുംബൈയുടെ ആശ്വാസ ഗോള്‍ നേടിയത്. ഇതാദ്യമാണ് ഒരു സീസണിലെ രണ്ട് മത്സരത്തിലും ബ്ലാസ്റ്റേഴ്സ് മുംബൈയെ തോല്‍പ്പിക്കുന്നത്.
-
FULL-TIME | #KBFCMCFC
— Indian Super League (@IndSuperLeague) March 2, 2022 " class="align-text-top noRightClick twitterSection" data="
ഒരു തകർപ്പൻ പ്രകടനം ⚡@KeralaBlasters do the double over the defending champions @MumbaiCityFC to pick up 3️⃣ precious points! 👏#HeroISL #LetsFootball pic.twitter.com/yyDndfJNAN
">FULL-TIME | #KBFCMCFC
— Indian Super League (@IndSuperLeague) March 2, 2022
ഒരു തകർപ്പൻ പ്രകടനം ⚡@KeralaBlasters do the double over the defending champions @MumbaiCityFC to pick up 3️⃣ precious points! 👏#HeroISL #LetsFootball pic.twitter.com/yyDndfJNANFULL-TIME | #KBFCMCFC
— Indian Super League (@IndSuperLeague) March 2, 2022
ഒരു തകർപ്പൻ പ്രകടനം ⚡@KeralaBlasters do the double over the defending champions @MumbaiCityFC to pick up 3️⃣ precious points! 👏#HeroISL #LetsFootball pic.twitter.com/yyDndfJNAN
മത്സരത്തിന്റെ തുടക്കം മുതല്‍ക്ക് ഇരു സംഘവും ആക്രമിച്ച് കളിച്ചിരുന്നു. എന്നാല്‍ 19ാം മിനിട്ടില്‍ ഒരു വണ്ടര്‍ ഗോളിലൂടെ സഹല്‍ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. നാല് ഡിഫന്‍ഡര്‍മാരെ കീഴടക്കിയുള്ള സഹലിന്റെ തകര്‍പ്പന്‍ ഷോട്ട് വല കുലുക്കുകയായിരുന്നു. ഇത് നോക്കി നില്‍ക്കാതെ മുംബൈ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസിന് കഴിഞ്ഞൊള്ളു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സ് ലീഡുയര്‍ത്തി. മുംബൈ ബോക്സില്‍ ആല്‍വാരോ വാസ്ക്വസിനെ മൗര്‍ത്താദാ ഫോള്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി താരം തന്നെ വലയിലാക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മുംബൈ ഗോള്‍കീപ്പര്‍ നവാസിന്റെ പിഴവില്‍ നിന്നാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോള്‍ പിറന്നത്. ബോക്സിന് പുറത്തുനിന്ന് ഫാള്‍ നല്കിയ ബാക് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ നവാസിന് പിഴച്ചപ്പോള്‍ അവസം മുതലാക്കിയ വാസ്ക്വസ് അനായാസം പന്ത് വലയിലാക്കി.
71ാം മിനിട്ടിലാണ് മുംബൈ ഒരു ഗോള്‍ മടക്കിയത്. കോര്‍ണര്‍ കിക്കെടുക്കുന്നതിനിടെയുണ്ടായ പൊരിച്ചിലില്‍ ഹോര്‍മിപാം ഡിഗോ മൗറീഷ്യോയെ ഫൗള്‍ ചെയ്തുവെന്നാണ് റഫറിയുടെ കണ്ടെത്തല്‍. കിക്കെടുത്ത താരം തന്നെ ലക്ഷ്യം കാണുകയായിരുന്നു.
19 മത്സരങ്ങളില്‍ ഒമ്പത് വിജയങ്ങളോടെ 33 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഇത്രയും മത്സരങ്ങില്‍ നിന്നും 31 പോയിന്റാണ് മുംബൈക്കുള്ളത്.