പനജി : ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത പരാജയം. ഇന്ന് ജംഷഡ്‌പൂരിനോട് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി ഗ്രെഗ് സ്റ്റുവര്‍ട്ട് നേടിയ രണ്ട് പെനാല്‍റ്റി ഗോളുകളും രണ്ടാം പകുതിയില്‍ ഡാനിയേല്‍ ചുക്‌വു നേടിയ ഗോളുമാണ് ജംഷഡ്‌പൂരിന് ജയമൊരുക്കിയത്.
-
FULL-TIME | #JFCKBFC
— Indian Super League (@IndSuperLeague) February 10, 2022 " class="align-text-top noRightClick twitterSection" data="
The Men of Steel move to the 2️⃣nd spot after a dominant performance 🆚 the Blasters! 💪🔥#HeroISL #LetsFootball | @JamshedpurFC @KeralaBlasters pic.twitter.com/xFP0IOOHlq
">FULL-TIME | #JFCKBFC
— Indian Super League (@IndSuperLeague) February 10, 2022
The Men of Steel move to the 2️⃣nd spot after a dominant performance 🆚 the Blasters! 💪🔥#HeroISL #LetsFootball | @JamshedpurFC @KeralaBlasters pic.twitter.com/xFP0IOOHlqFULL-TIME | #JFCKBFC
— Indian Super League (@IndSuperLeague) February 10, 2022
The Men of Steel move to the 2️⃣nd spot after a dominant performance 🆚 the Blasters! 💪🔥#HeroISL #LetsFootball | @JamshedpurFC @KeralaBlasters pic.twitter.com/xFP0IOOHlq
ഇന്ന് ആദ്യ പകുതിയിൽ രണ്ട് ടീമുകൾക്കും കാര്യമായി അവസരങ്ങൾ സൃഷ്‌ടിക്കാനായില്ല. നാല് മാറ്റങ്ങളോടെ ഇറങ്ങിയത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് പതിവ് താളം ലഭിച്ചില്ല. 44-ാം മിനുട്ടിൽ ധനചന്ദ്രെ ഗ്രെഗ് സ്റ്റുവർട്ടിനെ വീഴ്ത്തിയതിന് ജംഷഡ്‌പൂരിന് പെനാല്‍റ്റി ലഭിച്ചു. സ്റ്റുവർട്ട് തന്നെ ആ പെനാല്‍റ്റി ലക്ഷ്യത്തിൽ എത്തിച്ചു.
രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് കളിയിലേക്ക് തിരികെ വരാൻ ആകും മുമ്പ് വിവാദ പെനല്‍റ്റിയിലൂടെ റഫറി ജംഷഡ്‌പൂരിന് രണ്ടാം ഗോള്‍ സമ്മാനിക്കുകയായിരുന്നു. ഇത്തവണ ലെസ്കോവിചിന്‍റെ ഒരു ടാക്കിൾ ആണ് പെനാല്‍റ്റിയിൽ കലാശിച്ചത്. ഈ പെനാല്‍റ്റി ഒരു പനേങ്ക കിക്കിലൂടെ ലക്ഷ്യത്തിൽ എത്തിച്ച സ്റ്റുവർട്ട് ലീഡ് ഇരട്ടിയാക്കി.
-
⚽ Bottom Corner
— Indian Super League (@IndSuperLeague) February 10, 2022 " class="align-text-top noRightClick twitterSection" data="
⚽ Panenka
2️⃣ successful penalties by Greg Stewart has helped @JamshedpurFC take a comfortable lead against @KeralaBlasters! 🤯#JFCKBFC #HeroISL #LetsFootball pic.twitter.com/LhRxFx73Z7
">⚽ Bottom Corner
— Indian Super League (@IndSuperLeague) February 10, 2022
⚽ Panenka
2️⃣ successful penalties by Greg Stewart has helped @JamshedpurFC take a comfortable lead against @KeralaBlasters! 🤯#JFCKBFC #HeroISL #LetsFootball pic.twitter.com/LhRxFx73Z7⚽ Bottom Corner
— Indian Super League (@IndSuperLeague) February 10, 2022
⚽ Panenka
2️⃣ successful penalties by Greg Stewart has helped @JamshedpurFC take a comfortable lead against @KeralaBlasters! 🤯#JFCKBFC #HeroISL #LetsFootball pic.twitter.com/LhRxFx73Z7
ALSO READ:ISL| വാസ്‌ക്വസിന്‍റെ അത്ഭുത ഗോളിന് ആഴ്‌ചയിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം
രണ്ടാം പകുതിയുടെ തുടക്കത്തിലെ വിന്‍സി ബരേറ്റോയെ പിന്‍വലിച്ച് കെ പ്രശാന്തിനെ ഇറക്കി. അവസാനം സഹലിനെ പിന്‍വലിച്ച് ഹോര്‍മിപാമിനെയും ലെസ്കോവിച്ചിന് പകരം ചെഞ്ചോയെയും ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കിയെങ്കിലും ജംഷഡ്‌പൂരിന്‍റെ മലയാളി ഗോള്‍ കീപ്പര്‍ രഹ്‌നേഷും പ്രതിരോധവും ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ കോട്ട കെട്ടി പ്രതിരോധിച്ചു.
സീസണിലെ രണ്ടാം തോല്‍വിയോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുനിന്ന് ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് വീണു. ജയത്തോടെ ജംഷഡ്‌പൂര്‍ അഞ്ചാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി.
തോല്‍വിയോടെ സീസണില്‍ ഏറ്റവും കൂടുതല്‍ ജയങ്ങളെന്ന റെക്കോര്‍ഡിനായി ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരം വരെ കാത്തിരിക്കണം. സീസണില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് റെക്കോര്‍ഡ് മറികടക്കാനും കാത്തിരിക്കണം.