ഫറ്റോര്‍ഡ: ഐ എസ് എൽ ഫൈനൽ പോരാട്ടത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് മഞ്ഞ നിറത്തിലുള്ള ഹോം ജഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങാനാവില്ല. ഫൈനലിൽ എതിരാളികളായ ഹൈദരാബാദായിരിക്കും മഞ്ഞ ജഴ്‌സിയണിയുക. ലീഗ് ഘട്ടത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെക്കാൾ കൂടുതൽ പോയിന്‍റ് നേടിയതിനാൽ ഹൈദരാബാദ് എഫ്‌സിക്ക് ഹോം ജേഴ്‌സിയായ മഞ്ഞ ജഴ്‌സി ധരിക്കാം.
ഗാലറി മഞ്ഞക്കടലാവുമ്പോൾ മൈതാനത്ത് കറുപ്പില്‍ നീലവരകളുള്ള ജേഴ്‌സി ധരിച്ചാവും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക.
ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കോച്ച് ഇവാന്‍ വുകോമാനോവിച്ചിന്‍റെ വീഡിയോ ആവേശമായി ആളിപ്പടര്‍ന്നു. 'എല്ലാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കും ഗോവയിലേക്ക് സ്വാഗതം. ഫൈനലിന് എത്തുക, ഞങ്ങളെ പ്രോത്സാഹിപ്പിക്കുക'. അതിനുശേഷം മലയാളത്തില്‍ 'കേറി വാടാ മക്കളേ' എന്ന് വുകോമാനോവിച്ച് പറയുന്നു. കോച്ചിന്‍റെ വാക്കുകള്‍ നല്‍കിയ ആവേശത്തിലാണ് ആരാധകര്‍.
-
കേറി വാടാ മക്കളെ 👊🏼🟡
— K e r a l a B l a s t e r s F C (@KeralaBlasters) March 16, 2022 " class="align-text-top noRightClick twitterSection" data="
Aashan and the boys can't wait to welcome you! 💛@ivanvuko19 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/bh4SfiZC6Z
">കേറി വാടാ മക്കളെ 👊🏼🟡
— K e r a l a B l a s t e r s F C (@KeralaBlasters) March 16, 2022
Aashan and the boys can't wait to welcome you! 💛@ivanvuko19 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/bh4SfiZC6Zകേറി വാടാ മക്കളെ 👊🏼🟡
— K e r a l a B l a s t e r s F C (@KeralaBlasters) March 16, 2022
Aashan and the boys can't wait to welcome you! 💛@ivanvuko19 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/bh4SfiZC6Z
മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്‍റെ ഫൈനല്‍ കളിക്കുന്നത്. ഹൈദരാബാദ് എഫ് സിയാകട്ടെ ആദ്യ ഫൈനലിനാണ് ഇറങ്ങുന്നത്. ആര് കിരീടം നേടിയാലും ഐഎസ്എല്ലില്‍ ഇത്തവണ പുതിയ ചാമ്പ്യനെ ലഭിക്കും.
സെമിയുടെ ഇരുപാദങ്ങളിലുമായി ലീഗ് ഷീല്‍ഡ് ജേതാക്കളായ ജംഷഡ്‌പൂര്‍ എഫ് സിയെ 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ് സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പായ എ ടി കെ മോഹന്‍ ബഗാനെ ഇരുപാദങ്ങളിലുമായി 3-2ന് കീഴടക്കിയാണ് ഫൈനലിൽ സ്ഥാനമുറപ്പിച്ചത്.
ALSO READ: EPL | ആഴ്‌സണലിനെ തകർത്ത് ലിവര്‍പൂള്‍; ടോട്ടനം വീണ്ടും വിജയവഴിയിൽ, പ്രീമിയർ ലീഗിൽ കിരീടപ്പോര് കനത്തു